Breaking News

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസ്: നിഖിലിന്റെ കുടുംബത്തെ ചോദ്യം ചെയ്തു; സമ്മര്‍ദ്ദതന്ത്രം

ആലപ്പുഴ: ഒളിവില്‍ കഴിയുന്ന വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസ് പ്രതി നിഖില്‍ തോമസിനെ കീഴടങ്ങാന്‍ സമ്മര്‍ദ്ദം ചെലുത്തി പോലീസ്. ഇതിന്റെ ഭാഗമായി നിഖിലിന്റെ അച്ഛനെയും സഹോദരങ്ങളെയും സ്റ്റേഷനില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തു. നിഖില്‍ തോമസിനെതിരായ കേസ് അന്വേഷിക്കാന്‍ മൂന്ന് സിഐമാരെ കൂടി ഉള്‍പ്പെടുത്തി അന്വഷണ സംഘം വിപുലീകരിച്ചു.

നേരത്തേ, നിഖില്‍ തോമസിനെ സി.പി.എമ്മും എസ്.എഫ്.ഐയും പുറത്താക്കിയിരുന്നു. കെ.വിദ്യയുടെയും തുടര്‍ന്ന് നിഖില്‍ തോമസിന്റെയും വ്യാജരേഖ കേസുകള്‍ സി.പി.എമ്മിനെയും എസ്.എഫ്.ഐയെയും കടുത്ത പ്രതിരോധത്തിലേക്കാണ് തള്ളിവിട്ടത്. കെ.വിദ്യ മുന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകയെന്ന പ്രതിരോധം തീര്‍ത്ത സി.പി.എമ്മിനും എസ്.എഫ്.ഐയ്ക്കും പക്ഷേ, നിഖിലിന്റെ കേസില്‍ ഉത്തരമില്ലാത്ത അവസ്ഥയായിരുന്നു.

അതേസമയം, നിഖില്‍ ഒളിവിലായിട്ട് ഇന്ന് 5 ദിവസം തികയുന്നു. കലിംഗ സര്‍വകലാശാലയുടെ പേരിലുള്ള വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിക്കാന്‍ നിഖിലിനെ സഹായിച്ചത് വിദേശത്തുള്ള മുന്‍ എസ്എഫ്‌ഐ നേതാവെന്ന് സൂചനയുണ്ട്. വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണം നടന്നത് കൊച്ചി കേന്ദ്രീകരിച്ചാണെന്നും നിഖിലിന്റെ സുഹൃത്ത് പൊലീസിന് മൊഴി നല്‍കി. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കണമെങ്കില്‍ നിഖിലിനെ പിടികൂടി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് പോലീസ് നിലപാട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *