

കൊച്ചി: യൂട്യൂബര്‍മാര്‍ക്കെതിരായ ഇന്‍കം ടാക്‌സ് അന്വേഷണത്തിലൂടെ പുറത്തുവന്നത് വന്‍ നികുതി വെട്ടിപ്പ്. പല യൂട്യൂബര്‍മാര്‍ക്കും കോടികളുടെ വരുമാനമുണ്ട്. പക്ഷേ, കാല്‍ക്കാശ് നികുതിയടച്ചിട്ടില്ല. 13 യൂട്യൂബര്‍മാരുടെ വീടുകളിലാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. മറ്റു യൂട്യൂബര്‍മാര്‍ക്കും അടുത്തയാഴ്ച മുതല്‍ നോട്ടീസ് അയക്കും. ഇന്നലെയാണ് യൂട്യൂബര്‍മാരുടെ വീടുകളിലും മറ്റും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്.

വരുമാനത്തിനനുസരിച്ച് കൃത്യമായി ആദായ നികുതിയൊടുക്കുന്നില്ല എന്ന കണ്ടെത്തലിലായിരുന്നു പരിശോധന. പ്രമുഖ യുട്യൂബ് താരങ്ങളുടെ വീടുകളിലും പരിശോധന നടത്തി. യുട്യൂബര്‍മാര്‍ക്ക് ലഭിക്കുന്ന അധിക വരുമാനത്തിന് നികുതിയൊടുക്കുന്നില്ല എന്നായിരുന്നു കണ്ടെത്തല്‍. ആദായനികുതി ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന്റെ കോഴിക്കോട് യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പരിശോധന നടന്നത്. സംസ്ഥാനത്ത് വലിയ തോതില്‍ വരുമാനം ലഭിക്കുന്ന നിരവധി യു ട്യൂബര്‍മാരുണ്ട്. അവരുടെ വരുമാനത്തിനനുസരിച്ച് നികുതിയടക്കുന്നില്ലെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

