

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് അവഗണിച്ച് കേരളത്തില്‍ ഔട്ട്‌ലെറ്റുകള്‍ തുറന്ന നന്ദിനിയുടെ തീരുമാനത്തിന് അതേ നാണയത്തില്‍ മറുപടി കൊടുക്കാന്‍ മില്‍മ. കര്‍ണാടകയിലും തമിഴ്‌നാട്ടിലും ഔട്ട്‌ലെറ്റുകള്‍ തുറക്കാനാണ് മില്‍മയുടെ തീരുമാനം. കര്‍ണാടക സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള നന്ദിനി കേരളത്തിന്റെ എതിര്‍പ്പ് വകവയ്ക്കാതെ പാല്‍ വിതരണം സജീവമാക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് കേരളം കര്‍ണാടകയിലും തമിഴ്‌നാട്ടിലും ഔട്ട്‌ലെറ്റുകള്‍ നീക്കം തുടങ്ങിയത്. എന്നാല്‍ നന്ദിനിക്കുള്ള മറുപടിയായി ഇതിനെ കാണേണ്ടതില്ലെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്.മണി പറഞ്ഞു. ഔട്ട്‌ലെറ്റുകളിലൂടെ പാല്‍ വില്‍ക്കില്ല. പകരം പാല്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനാണ് മില്‍മയുടെ തീരുമാനം.


