
വർക്കലയിൽ പൊലീസ് ഉദ്യോഗസ്ഥരുടെ കുറവ്; എയ്ഡ് പോസ്റ്റ് പ്രവർത്തനം തുടങ്ങിയില്ല, ടൂറിസം മേഖലയിലും പ്രതിസന്ധി
വർക്കല: വർക്കല പൊലീസ് സബ് ഡിവിഷനിലെ പൊലീസ് സ്റ്റേഷനുകളിൽ ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കണമെന്നും ആവശ്യമായ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് അഴിമതി രഹിത സംരക്ഷണ സമിതി സംസ്ഥാന കമ്മിറ്റി പരാതി നൽകി.
വർക്കല റെയിൽവേ സ്റ്റേഷൻ ബസ് സ്റ്റാൻഡിനുള്ളിൽ നിർമാണം പൂർത്തിയാക്കിയ പൊലീസ് എയ്ഡ് പോസ്റ്റ് നാളുകളായിട്ടും പ്രവർത്തനം ആരംഭിക്കാത്തതും ടൂറിസം മേഖലകളിൽ ടൂറിസം പൊലീസിന്റെ കുറവും പരാതിയിൽ ഉന്നയിക്കുന്ന വിഷയങ്ങളാണ്.
വർക്കല പൊലീസ് സബ് ഡിവിഷനു കീഴിലുള്ള അഞ്ചുതെങ്ങ്, അയിരൂർ, വർക്കല പൊലീസ് സ്റ്റേഷനുകളിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ അഭാവം ഉൾപ്പെടെ ഉദ്യോഗസ്ഥരുടെ കുറവ് നിലനിൽക്കുന്നതായി പരാതിയിൽ ചൂണ്ടിക്കാട്ടി. ഇതുമൂലം പൊലീസ് പട്രോളിങ്, വാഹന പരിശോധന, ഹെൽപ്പ് ഡെസ്കിന്റെ പ്രവർത്തനം, ക്രിമിനൽ കേസുകളുടെ അന്വേഷണം തുടങ്ങിയവ കാര്യക്ഷമമായി നടത്തുന്നതിന് തടസ്സങ്ങൾ നേരിടുന്നതായും പരാതിയിൽ പറയുന്നു.
വർക്കല റെയിൽവേ സ്റ്റേഷൻ ബസ് സ്റ്റാൻഡിനുള്ളിൽ യാത്രക്കാരുടെ സുരക്ഷയും പൊതുജനങ്ങളുടെ ആവശ്യങ്ങളും മുൻനിർത്തി നിർമിച്ച പൊലീസ് എയ്ഡ് പോസ്റ്റിന്റെ കെട്ടിടം പണി പൂർത്തിയാക്കിയിട്ട് നാളുകളായി. എന്നാൽ, എയ്ഡ് പോസ്റ്റ് പ്രവർത്തനം ആരംഭിക്കുന്നതിന് ഇതുവരെ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടില്ല. പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണത്തിലുള്ള കുറവാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. തിരക്കേറിയ റെയിൽവേ സ്റ്റേഷൻ പരിസരത്ത് എയ്ഡ് പോസ്റ്റ് പ്രവർത്തനസജ്ജമാക്കുന്നത് യാത്രക്കാർക്കും പൊതുജനങ്ങൾക്കും ഏറെ പ്രയോജനകരമാകുമെന്നാണ് വിലയിരുത്തൽ.
അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമായ വർക്കല പാപനാശം തീരപ്രദേശത്തും ക്ലിഫ് മേഖലയിലും ടൂറിസം പൊലീസിന്റെ എണ്ണത്തിലുള്ള കുറവും ശ്രദ്ധേയമാണ്. വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ സമയബന്ധിതമായി ഇടപെടുന്നതിനും കൂടുതൽ ടൂറിസം പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടതുണ്ട്. നിലവിൽ ഈ മേഖലകളിൽ വിന്യസിച്ചിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെല്ലാം വർക്കല പൊലീസ് സ്റ്റേഷനിൽ നിന്നുള്ളവരാണെന്നാണ് ലഭിക്കുന്ന വിവരം. ഇത് സ്റ്റേഷനിലെ ദൈനംദിന പൊലീസ് പ്രവർത്തനങ്ങളെയും ബാധിക്കുന്നുണ്ട്.
ടൂറിസം മേഖലയിലെ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ പാപനാശം, ക്ലിഫ്, റെയിൽവേ സ്റ്റേഷൻ പരിസരങ്ങൾ എന്നിവിടങ്ങളിൽ മതിയായ പൊലീസ് സാന്നിധ്യം ഉറപ്പാക്കണമെന്നും ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയമിച്ച് സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും ആഭ്യന്തരവകുപ്പിന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
അഞ്ചുതെങ്ങ്, അയിരൂർ, വർക്കല പൊലീസ് സ്റ്റേഷനുകളിൽ ആവശ്യമായ വനിതാ പൊലീസ് ഉദ്യോഗസ്ഥരെയും മറ്റ് ഉദ്യോഗസ്ഥരെയും നിയമിക്കുന്നതിനും പൂർത്തിയായ പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തനസജ്ജമാക്കുന്നതിനും ടൂറിസം മേഖലകളിൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് അഴിമതി രഹിത സംരക്ഷണ സമിതിയുടെ ആവശ്യം.
പരാതിയുടെ പകർപ്പ് ആഭ്യന്തര വകുപ്പ്, തിരുവനന്തപുരം റേഞ്ച് ഡിഐജി, തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി, വർക്കല സബ് ഡിവിഷൻ പൊലീസ് മേധാവി എന്നിവർക്കും നൽകിയിട്ടുണ്ട്.
അഴിമതി രഹിത സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് വിളബ്ഭാഗം എസ്.സുശീദ്രൻ ആണ് പരാതി നൽകിയത്.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി. തറട്ട താഴെതൊടിയിൽ വീട്ടിൽ സുബിന (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ഷാജൻ (39) നെ അയിരൂർ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു സംഭവം. കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ അടുക്കളയിൽ ഉപയോഗിക്കുന്ന കറിക്കത്തി ഉപയോഗിച്ച് ഷാജൻ സുബിനയുടെ കഴുത്തിൽ കുത്തുകയായിരുന്നുവെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവിനെ തുടർന്ന് സുബിനയ്ക്ക് ധാരാളം രക്തം വാർന്നു. രക്തം വാർന്ന … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. വിവാഹവാഗ്ദാനം നൽകി പ്രണയം നടിച്ച് 17 വയസ്സുകാരിയെ കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ യുവാവിനെതിരെ പോലീസ് നടപടി.പാളയംകുന്ന് വണ്ടിപ്പുര സ്വദേശിയായ ചരുവിള വീട്ടിൽ മഹേഷ് (18) ആണ് വർക്കല പോലീസിന്റെ പിടിയിലായത് 2026 ഒക്ടോബർ 5-ന് രാവിലെ 11 മണിയോടെ പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് സ്നേഹം നടിച്ച് പ്രതി കൂട്ടിക്കൊണ്ടുപോയെന്നാണ് പരാതി. തുടർന്ന് ഇടവ കാപ്പിൽ ബീച്ചിലെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വർക്കല തച്ചോട് പൈപ്പിൻമൂട് തണലിൽ ഷാജി–ജയ ദമ്പതികളുടെ മകൾ ജിഷ (30) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.ഒക്ടോബർ മാസം 20-നാണ് ജിഷയുടെ രണ്ടാം വിവാഹം ഗുരുവായൂരിൽ നടന്നത്. ആദ്യ ഭർത്താവ് വിദേശത്തുവെച്ചുണ്ടായ അപകടത്തിൽ മരിച്ചതിനെത്തുടർന്ന് രണ്ട് പെൺമക്കളുമായി കഴിയുകയായിരുന്ന ജിഷ, വർക്കല സ്വദേശിയായ അജിയെയാണ് രണ്ടാമത് വിവാഹം കഴിച്ചത്. അജിയുടെ ആദ്യ വിവാഹമായിരുന്നു ഇത്. ജിഷ ആറ്റിങ്ങലിലെ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം വർക്കല: 15 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2,75,000 രൂപ പിഴയും ശിക്ഷ വിധിച്ചു. അയിരൂർ ഇലകമൺ തേവാനം നിഷാ സദനം വീട്ടിൽ മനോജ് (50) നെയാണ് വർക്കല അതിവേഗ പോക്സോ കോടതി ജഡ്ജി സിനി എസ്.ആർ. ശിക്ഷിച്ചത്. 2021-ൽ അയിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ മകളുടെ കൂട്ടുകാരിയായ 15 വയസ്സുകാരിയെയാണ് … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച വിജയം നേടി ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐയിലെ ട്രെയിനികൾ. വിജയികളെ അനുമോദിക്കുന്നതിനും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതിനുമായി ഐ.ടി.ഐയിൽ കോൺവക്കേഷൻ സെറിമണി സംഘടിപ്പിച്ചു. ഒക്ടോബർ 30-ന് വെള്ളിയാഴ്ച രാവിലെ 9 മണിക്ക് നടന്ന ചടങ്ങ് ആറ്റിങ്ങൽ എം.എൽ.എ ഒ.എസ്. അംബിക ഉദ്ഘാടനം ചെയ്തു. ദേശീയതലത്തിൽ ഒൻപത് ട്രെയിനികളും സംസ്ഥാനതലത്തിൽ ആറ് ട്രെയിനികളുമാണ് ഉന്നത വിജയം കരസ്ഥമാക്കി സ്ഥാപനത്തിന് അഭിമാനമായത്. വിജയികൾക്ക് എം.എൽ.എ അവാർഡുകളും സർട്ടിഫിക്കറ്റുകളും മൊമെന്റോകളും …