
വർക്കല(ഇടവ): സമൂഹത്തിലെ എല്ലാവരെയും ഒരുപോലെ കാണുകയും ജനങ്ങളോട് പ്രതിബദ്ധതയും സ്നേഹാദരവും പുലർത്തുകയും ചെയ്യുന്നതാണ് ഒരു പൊതുപ്രവർത്തകനും ജനപ്രതിനിധിക്കും വേണ്ട ഏറ്റവും വലിയ ഗുണമെന്ന് ചാത്തന്നൂർ എംഎൽഎ ബി.ബി. ഗോപകുമാർ പറഞ്ഞു.
അങ്കണവാടി അധ്യാപകർ, ആശാപ്രവർത്തകർ, ഹരിതകർമസേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ ഗ്രാമീണ മേഖലയിലെ ദൈനംദിന പ്രവർത്തനങ്ങളിലും വികസനപ്രവർത്തനങ്ങളിലും നിർണായക പങ്കുവഹിക്കുന്നവരാണ്. സമൂഹത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കുന്ന ഇവർ ആദരിക്കപ്പെടേണ്ടവരാണെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഒരു മാസത്തെ സേവാ സങ്കൽപ് അഭിയാന്റെ ഭാഗമായി ഇടവ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ സംഘടിപ്പിച്ച സ്നേഹാർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാർഡ് മെമ്പർ സി. രവീന്ദ്രൻ നായരുടെ നേതൃത്വത്തിൽ വെൺകുളം എൻഎസ്എസ് കരയോഗം ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി.
പ്രമുഖ നാടകകൃത്തും നടനും സംവിധായകനുമായ വി.ആർ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സി. രവീന്ദ്രൻ നായർ, ബിജെപി വർക്കല നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. ജോബിൻ, ഇടവ മണ്ഡലം പ്രസിഡന്റ് ബി. സ്മിത്ത്, ജനറൽ സെക്രട്ടറി ബിജു മായാദാസൻ, സേവാഭാരതി ഇടവ മണ്ഡലം പ്രസിഡന്റ് എസ്. ദിനേശ് എന്നിവർ സംസാരിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് അങ്കണവാടി അധ്യാപകർ, ആശാപ്രവർത്തകർ, ഹരിതകർമസേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരെ ആദരിച്ചു. അങ്കണവാടി കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …