Breaking News

കുഞ്ഞിനെ തട്ടിക്കൊണ്ടുവന്ന നാടോടികളെ ചിറയിന്‍കീഴ് പോലീസ് പിടികൂടി

പ്രതികള്‍ വടശ്ശേരി പോലീസ് സ്‌റ്റേഷനില്‍

ചിറയിന്‍കീഴ്: കുഞ്ഞിനെ തട്ടിക്കൊണ്ടുവന്ന നാടോടികളെ ചിറയിന്‍കീഴ് പോലീസ് പിടികൂടി. ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് നാടോടികളായ ഒരു സ്ത്രീയെയും പുരുഷനെയും ഇന്നലെ രാത്രി 7 മണിക്ക് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. സ്ത്രീ തമിഴ്‌നാട്ടുകാരിയും പുരുഷന്‍ മലയാളിയുമാണ്. ഇവര്‍ക്കൊപ്പം നാല് മാസം പ്രായമുള്ള ആണ്‍കുഞ്ഞും ഉണ്ടായിരുന്നു. തമിഴ്‌നാട് നാഗര്‍കോവില്‍ വടശ്ശേരി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നാണ് നാടോടി സ്ത്രീ കുഞ്ഞിനെ കടത്തിക്കൊണ്ടുവന്നത്.

ഇതുമായി ബന്ധപ്പെട്ട് വടശ്ശേരി പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ചിറയിന്‍കീഴ് പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞും നാടോടി സ്ത്രീയും ചിറയിന്‍കീഴ് റെയില്‍വേ സ്‌റ്റേഷനില്‍ ഉണ്ടെന്ന് പോലീസ് മനസിലാക്കിയത്. നാടോടികളെയും കുഞ്ഞിനെയും പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചശേഷം വടശ്ശേരി പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിച്ചതനുസരിച്ച് ഇന്നലെ രാത്രി തന്നെ അവിടെനിന്നും പോലീസ് എത്തി പ്രതികളെയും കുഞ്ഞിനെയും കൊണ്ടുപോയി. കേസില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതികളെ ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് വടശ്ശേരി പോലീസ് അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *