
ഇടവ: ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള പ്രധാന റോഡുകളിലും ഇടറോഡുകളിലും അനധികൃതമായി നട്ടുപിടിപ്പിച്ചിട്ടുള്ള ചെടികളും മരങ്ങളും ഉടമകൾ സ്വമേധയാ വെട്ടി നീക്കണമെന്ന് ഇടവ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.15 ദിവസത്തിനകം ഇവ നീക്കം ചെയ്യാത്ത പക്ഷം പഞ്ചായത്ത് രാജ് ആക്ട് പ്രകാരം നിയമനടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. റോഡിലൂടെ സഞ്ചരിക്കുന്ന കാൽനടയാത്രക്കാരുടെയും വാഹനയാത്രക്കാരുടെയും സുരക്ഷയെ മുൻനിർത്തിയാണ് നടപടി.അതേസമയം, സ്വകാര്യ സ്ഥലങ്ങളിൽ നട്ടുപിടിപ്പിച്ചിട്ടുള്ള വൃക്ഷങ്ങളുടെയും ചെടികളുടെയും ശിഖരങ്ങൾ റോഡിലേക്ക് തള്ളി നിൽക്കുന്നവയും ഉടൻ മുറിച്ചു മാറ്റണമെന്നും അറിയിപ്പിൽ പറയുന്നു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …

