
വർക്കല : വർക്കലയിൽ ഘോഷയാത്രയ്ക്കിടെ 19 കാരനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ. പുല്ലാന്നികോട് അഭയഭവനിൽ കൊച്ചുണ്ണി എന്ന് വിളിക്കുന്ന 25 വയസുള്ള അഭിജിത്ത് ,ശിവഗിരി കനാൽപുറമ്പോ ക്കിൽ ചരുവിളവീട്ടിൽ 24 വയസ്സുള്ള സുധി എന്നിവരെയാണ് 19കാരനെ കുത്തിപ്പരിക്കേൽപ്പിച്ചതിൽ അയിരൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ശിവഗിരി ശാരദാഗിരി റോഡിൽ സോമാമൃതം വീട്ടിൽ 19 വയസുള്ള സോമകൃഷ്ണ യാണ് ഇടതു നെഞ്ചിനു താഴെ കുത്തേറ്റ് ഗുരുതര പരിക്കുകളോടെ ചികിത്സയിലുള്ളത്. ഏപ്രിൽ 24ന് 9 മണിക്ക് വർക്കല ചാവർകോട് ക്ഷേത്രോത്സവത്തോടനു ബന്ധിച്ച് നടന്ന കാവടി ഘോഷയാത്ര യ്ക്കിടയിൽ വച്ച് മൂന്നംഗസംഘം സോമകൃഷ്ണയുമായി വാക്കേറ്റത്തിലേർ പ്പെടുകയും, തുടർന്ന് ഒന്നാപ്രതി കയ്യിൽ കരുതിയിരുന്ന ചെറിയ കത്തി സോമകൃഷ്ണയുടെ നെഞ്ചിന്റെ ഇടതുഭാഗത്ത് കുത്തിയിറക്കി .

മൂർച്ചയേറിയ കത്തി സോമകൃഷ്ണയുടെ ആന്തരികാവയവങ്ങളിലും തുളച്ചുകയറി കേടുപാടുകൾ സംഭവിച്ചു. ഉടൻതന്നെ സോമകൃഷ്ണയെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്കും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കും സർജറിക്കുമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. രണ്ടു മാസങ്ങൾക്ക് മുമ്പ് ശിവഗിരി തൊടുവേ ക്ഷേത്രോത്സവത്തിനിടയിൽ സോമകൃഷ്ണയും ഒന്നാം പ്രതിയുമായി വാക്കേറ്റം ഉണ്ടായതിന്റെ വൈരാഗ്യത്തെ തുടർന്നാണ് കഴിഞ്ഞദിവസം കാവടി ഘോഷയാത്രയ്ക്കിടയിൽ ഒന്നാംപ്രതി രണ്ട് സുഹൃത്തുക്കളോടൊപ്പം എത്തി 19 കാരനായ സോമകൃഷ്ണയെ ആക്രമിച്ച് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ അയിരൂർ പോലീസ് കേസെടുത്ത് ഒളിവിൽ പോയ പ്രതികൾക്കു വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതപ്പെടുത്തിയിരുന്നു. ഇതിനിടയിൽ രണ്ടു പ്രതികൾ അയിരൂർ പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. പ്രതികളുടെ അറസ്റ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.ഒളിവിൽ കഴിയുന്ന മൂന്നാം പ്രതിയെ ഉടൻ പിടികൂടുമെന്നും അയിരൂർ പോലീസ് അറിയിച്ചു.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …