Breaking News

വർക്കലയിൽ യുവതിക്ക് പാമ്പുകടിയേറ്റതായി സംശയിച്ച് ചികിത്സയിൽ പ്രവേശിപ്പിച്ചു

പ്രതീകാത്മക ചിത്രം

വർക്കല: വർക്കല അയിരൂർ കളത്തറ ജെ.എൻ. മൻസിലിൽ താമസിക്കുന്ന 36 വയസ്സുള്ള അമീനയ്ക്ക് പാമ്പുകടിയേറ്റതായി സംശയിച്ച് ചികിത്സയിൽ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച വൈകിട്ട് ഏഴുമണിയോടെ വീടിനു പുറത്തേക്ക് ഇറങ്ങിയപ്പോൾ കാലിൽ എന്തോ കടിച്ചതായാണ് യുവതി പറയുന്നത്. പാമ്പാണോ മറ്റേതെങ്കിലും ജീവിയാണോ കടിച്ചതെന്ന് വ്യക്തമായിട്ടില്ല.
കാലിൽ പാമ്പുകടിയേറ്റതുപോലുള്ള അടയാളം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് 108 ആംബുലൻസിൽ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.യുവതിയുടെ രക്ത സാമ്പിളുകൾ പരിശോധിച്ച് 24 മണിക്കൂർ നിരീക്ഷണത്തിനു ശേഷം മാത്രമേ ആന്റിവനം നൽകുകയുള്ളൂ. യുവതിയും വീട്ടുകാരും പാമ്പിനെ കണ്ടിട്ടില്ലെങ്കിലും, പാമ്പുകടിയാണെന്നാണ് ആശുപത്രി അധികൃതരുടെ പ്രാഥമിക വിലയിരുത്തൽ.

Related posts

Leave a Reply

Your email address will not be published. Required fields are marked *