Breaking News

ന്യൂസ് ക്ലിക്കിനെതിരായ പൊലീസ് നടപടി പുനഃപരിശോധിക്കണമെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടല്‍ ന്യൂസ് ക്ലിക്കിനെതിരായ പോലീസ് നടപടി പുനഃപരിശോധിക്കണമെന്ന് പിണറായി വിജയന്‍. മുഖ്യധാരാ മാധ്യമാധ്യമങ്ങള്‍ അവഗണിക്കുന്ന വാര്‍ത്തകള്‍ രാജ്യ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്ന ബദല്‍ മാധ്യമങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്നും ഈ സാഹചര്യത്തില്‍ ന്യൂസ് ക്ലിക്കിനെതിരായ ദില്ലി പോലീസിന്റെ നടപടി പുനഃപരിശോധിക്കണമെന്നുമാണ് പിണറായി വിജയന്‍ ആവശ്യപ്പെട്ടത്. മാധ്യമങ്ങള്‍ക്ക് സ്വതന്ത്രമായും നിര്‍ഭയമായും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം രാജ്യത്ത് സൃഷ്ടിക്കപ്പെടണമെന്നും അതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, യു.എ.പി.എ കേസില്‍ അറസ്റ്റ് ചെയ്ത ന്യൂസ് ക്ലിക്ക് എഡിറ്ററെ കോടതി 7 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ചൈനീസ് ഫണ്ട് കൈപ്പറ്റിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്ത, എച്ച് ആര്‍ മാനേജര്‍ അമിത് ചക്രവര്‍ത്തി എന്നിവരെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ദില്ലി പോലീസ് ന്യൂസ് ക്ലിക് ഓഫീസ് റെയ്ഡ് നടത്തി സീല്‍ ചെയ്തിരുന്നു. ചൈനീസ് ഫണ്ട് സ്ഥാപനത്തിലേക്കെത്തിയെന്ന കേസില്‍ 46 പേരെ ചോദ്യം ചെയ്തു. ഇന്നലെ ചോദ്യം ചെയ്ത് വിട്ടയച്ചവരെ ഇന്ന് വീണ്ടും വിളിപ്പിക്കും. പുരകായസ്തയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ വസ്തുതകള്‍ പരിശോധിക്കാനാണ് പോലീസ് ശ്രമിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *