
കൊച്ചി: മുന്‍ മന്ത്രിയും തൃപ്പൂണിത്തുറ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ കെ.ബാബുവിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്ത്. ബി.ജെ.പി വോട്ടുകള്‍ ഇത്തവണ തനിക്ക് കിട്ടുമെന്ന് ബാബു പറയുന്നത് യു.ഡി.എഫ്-ബി.ജെ.പി കൂട്ടുകെട്ടിന് തെളിവാണെന്ന് പിണറായി ആരോപിച്ചു.
തൃപ്പൂണിത്തുറയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചത് ആര്‍.എസ്.എസ് ആണെന്നായിരുന്നു കോടിയേരിയുടെ ആരോപണം. സംഘപരിവാര്‍ വോട്ടുകള്‍ തനിക്ക് കിട്ടുമെന്ന് കെ.ബാബു തന്നെ പറഞ്ഞതാണെന്നും കോടിയേരി വ്യക്തമാക്കി.
അതേസമയം, പിണറായിയുടെയും കോടിയേരിയുടെയും ആരോപണത്തിന് പിന്നില്‍ പരാജയ ഭീതിയാണെന്ന് കെ.ബാബു തിരിച്ചടിച്ചു. ജനങ്ങളാണ് തന്നെ സ്ഥാനാര്‍ത്ഥിയാക്കിയതെന്നും ബി.ജെ.പിയല്ലെന്നും പറഞ്ഞ അദ്ദേഹം ബാലശങ്കറിന്റെ ആരോപണത്തിനു മറുപടി പറയാന്‍ പറ്റാത്ത ആളാണ് കോടിയേരിയെന്നും പറഞ്ഞു.