
ആലപ്പുഴ: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി പുന്നപ്ര വയലാര്‍ രക്തസാക്ഷി സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി ബി.ജെ.പി സ്ഥാനാര്‍ഥി. ആലപ്പുഴ ബി.ജെ.പി സന്ദീപ് വചസ്പതിയാണ് രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയത്.
ഈ നാടിന് വേണ്ടി സ്വന്തം ജീവന്‍ ദാനംചെയ്ത സാധാരണക്കാരാണ് ഇവിടെ അന്തിയുറങ്ങുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയ കൊടിയ വഞ്ചനയുടെ പ്രതീകമാണിത്. പുന്നപ്രയിലും വയലാറിലും ഉണ്ടായ വെടിവയ്പില്‍ എത്രപേര്‍ മരിച്ചുവെന്ന് ചോദിച്ചാല്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കുപോലും കൃത്യമായ കണക്കുണ്ടാവില്ല പറയാന്‍. തോക്കിന് മുന്നിലേക്ക് സാധാരണക്കാരെ തള്ളിവിടുകയായിരുന്നു. കമ്മ്യൂണിസ്റ്റുകാരുടെ വഞ്ചനയില്‍ രാജ്യത്തിനുവേണ്ടി ജീവന്‍ ഹോമിക്കേണ്ടിവന്ന സാധാരണക്കാരുടെ സ്മരണയ്ക്ക് മുന്നില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കാനാണ് ഞങ്ങള്‍ എത്തിയത്. ഭാരതത്തിലെ പൗരന്‍ എന്നി നിലയില്‍ ഇതെന്റെ കടമയാണെന്നും സംഭവത്തെ കുറിച്ച് സന്ദീപ് വചസ്പതി പ്രതികരിച്ചു.