Breaking News

വാളയാര്‍ കേസ്: സി.ബി.ഐ അന്വേഷണം ഉടന്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: വാളയാര്‍ കേസില്‍ കര്‍ശന ഉത്തരവുമായി ഹൈക്കോടതി. കേസിന്റെ തുടരന്വേഷണം സി.ബി.ഐ എത്രയും വേഗം ഏറ്റെടുക്കണമെന്ന് കോടതി ഉത്തരവിട്ടിരിക്കുന്നത്. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റ് എസ്.പിയോടാണ് ജസ്റ്റിസ് വി.ജി.അരുണിന്റെ നിര്‍ദ്ദേശം. ഇനിയും വൈകിയാല്‍ അന്വേഷണത്തെ ദോഷകരമായി ബാധിക്കുമെന്നു കോടതി പറഞ്ഞു. സി.ബി.ഐ കേസ് ഏറ്റെടുത്താലുടന്‍ കേസിന്റെ ഫയലും രേഖകളും കൈമാറണമെന്നു പൊലീസിനും നിര്‍ദേശം നല്‍കി. രണ്ടു കുട്ടികളുടെയും മരണത്തില്‍ കോടതി മേല്‍നോട്ടത്തില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു പെണ്‍കുട്ടികളുടെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *