
വർക്കല: കാപ്പിൽ പാലത്തിൽ നിന്നും കായലിലേക്ക് ചാടി ആത്മഹത്യക്കു ശ്രമിച്ച ആളിനെ രക്ഷപെടുത്തി വീഡിയോ , ഫോട്ടോഗ്രാഫര്മാരായ അനുവും, അനന്തുവും. ഇടവ കാട്ടുവിള സ്വദേശിയായ ബാബു (54) ആണ് ആത്മഹത്യക്കു ശ്രമിച്ചത്. രോഗാവസ്ഥയും ജീവിതത്തിലെ ഒറ്റപ്പെടലുമാണ് ആത്മഹത്യക്കു പ്രേരിപ്പിച്ചതെന്ന് ബാബു രക്ഷപെടുത്തിയവരോട് പറഞ്ഞു .കാപ്പിൽ തീരത്തു വിവാഹ വീഡിയോ ചിത്രീകരിക്കുകയായിരുന്നു ഭരതന്നൂർ സ്വദേശികളായ അനുവും അനന്തുവും , ഇതിനിടയിലാണ് ഒരാൾ പാലത്തിൽ നിന്നും കായലിലേക്ക് ചാടുന്നത് ഇവർ കണ്ടത് . ഉടൻ തന്നെ കാമറ നിലത്തു വച്ച് അനുവും അനന്തുവും കായലിലേക്ക് ചാടുകയായിരുന്നു . ബാബുവിനെ രക്ഷപെടുത്തി കരക്കെത്തിയപ്പോൾ അനുവിനെയും അനന്തുവിനെയും കണ്ടുനിന്നവർ അഭിനന്ദനങൾ കൊണ്ട് മൂടി. അവരിൽ ചിലർ ഇതിനോടകം സംഭവത്തെ ക്കുറിച്ചു അയിരൂർ പോലീസിൽ വിവരമറിയിക്കുകയും ചെയ്തിരുന്നു
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …