
വര്‍ക്കല: വര്‍ക്കല ചെറുന്നിയൂര്‍ ഗവ.ഹൈസ്‌കൂളില്‍ ആഡിറ്റോറിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ മണ്ണിടിഞ്ഞുവീണ് 3 അതിഥി തൊഴിലാളികള്‍ക്ക് പരുക്കേറ്റു. പശ്ചിമബംഗാള്‍ സ്വദേശികളായ അര്‍ജുന്‍(28), വിനോദ്(23), ജയദേവ്(27) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്ന് രാവിലെ 12 മണിയോടെയായിരുന്നു സംഭവം.
പത്ത് അടിയോളം താഴ്ചയുള്ള സ്ഥലത്തുനിന്ന് പണിയെടുക്കുകയായിരുന്ന തൊഴിലാളികള്‍ക്കിടയിലേക്ക് പൊടുന്നനെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പരുക്കേറ്റവരെ ഉടന്‍തന്നെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഇവര്‍ക്ക് സാരമായ പരുക്കുകളില്ലായെന്നാണ് ലഭിക്കുന്ന വിവരം. വര്‍ക്കല പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. നാട്ടുകാരും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കി.