Breaking News

ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് അംഗം ലോകേശാനന്ദ സ്വാമികള്‍ സമാധിയായി

ലോകേശാനന്ദ സ്വാമികള്‍

വര്‍ക്കല: ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് അംഗവും ശിവിഗിരി മഠം അന്തേവാസിയുമായിരുന്ന ലോകേശാനന്ദ സ്വാമികള്‍(64) സമാധിയായി. ഇന്ന് രാവിലെ8.05നാണ് സ്വാമികള്‍ സമാധി പ്രാപിച്ചത്. വൈകിട്ട് 3 മണിയോടെ ശിവഗിരി സമാധി പറമ്പിലാണ് സമാധിയിരുത്തല്‍ കര്‍മ്മങ്ങള്‍ നടന്നത്. 1958 ഒക്ടോബര്‍ 18ന് വര്‍ക്കലയിലെ കായിക്കരയില്‍ സദാശിവന്‍-ഭാനുമതി ദമ്പതികളുടെ 6 മക്കളില്‍ ഏറ്റവും ഇളയ മകനായിട്ടാണ് ലോകേശാനന്ദ സ്വാമികള്‍ ജനിച്ചത്.

ലോകേശാനന്ദ സ്വാമികളുടെ സമാധിയിരുത്തല്‍ ചടങ്ങ്‌

1982-ല്‍ അന്നത്തെ ശിവഗിരി മഠാധിപതിയായിരുന്ന ഗീതാനന്ദ സ്വാമികളില്‍നിന്നാണ് ലോകേശാനന്ദ സ്വാമികള്‍ സന്ന്യാസ ദീക്ഷ സ്വീകരിച്ചത്. മായയും മഹിമയും എന്ന ഗ്രന്ഥത്തിന്റെ രചയിതാവുകൂടിയാണ് ലോകേശാനന്ദ സ്വാമികള്‍. ശിവഗിരി തീര്‍ത്ഥാടന സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. മേയ് 8ന് രാവിലെ 9 മണിക്ക് മോക്ഷദീപം ചടങ്ങ് നടക്കും. ശാന്ത, ശിവഗിരി മഠം അന്തേവാസിയായ സൂക്ഷ്മാനന്ദ സ്വാമികള്‍, റോഷന്‍, ദയാല്‍, സുപ്രഭ എന്നിവര്‍ സഹോദരങ്ങളാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *