Breaking News

കൊലപാതക ശ്രമ കേസില്‍ ഫാന്റം പൈലിയുടെ കൂട്ടുപ്രതി അറസ്റ്റില്‍

സെയ്ദലി, ഫാന്റം പൈലി

വര്‍ക്കല: കൊലപാതക ശ്രമ കേസില്‍ ഫാന്റം പൈലിയുടെ കൂട്ടുപ്രതി അറസ്റ്റില്‍. കവലയൂര്‍ സ്വദേശി സെയ്ദലിയെയാണ് വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തത്. വര്‍ക്കല കുരയ്ക്കണ്ണി കുറ്റിക്കാട്ട് ക്ഷേത്രത്തിന് സമീപം പരുന്തന്‍വിളാകം വീട്ടില്‍ മുഹമ്മദ് ഷമീറിന്റെ മകന്‍ തൗഫീഖി(35)നെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രധാന പ്രതി ഫാന്റം പൈലി എന്ന ഷാജിയുടെ കൂട്ടുപ്രതിയാണ് സെയ്ദലി. പ്രധാന പ്രതി ഫാന്റം പൈലിയെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കേസിലെ പ്രധാന പ്രതി ഫാന്റം പൈലി സ്വന്തം സഹോദരനുമായി ശത്രുതയിലായിരുന്നു. ഈ സഹോദരനുമായി തൗഫീഖിനുണ്ടായിരുന്ന സൗഹൃദമാണ് ഫാന്റം പൈലി തൗഫീഖിനെ ആക്രമിക്കാന്‍ കാരണമായത്. ജൂലൈ 22 ന് വൈകിട്ട് ആറരയോടെ കുരക്കണ്ണി ബ്യൂറോ മുക്കില്‍ വച്ച് കൂട്ടാളികള്‍ക്കൊപ്പം വന്ന ഫാന്റം പൈലി തൗഫീഖിന്റെ കഴുത്തിന് നേരെ വെട്ടുകത്തിക്ക് വെട്ടുകയായിരുന്നു. വെട്ട് വലത് കൈകൊണ്ട് തടഞ്ഞുവെങ്കിലും തൗഫീഖിന്റെ കൈയ്ക്ക് സാരമായ പരിക്കേറ്റിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *