Breaking News

ഫ്രാവ് കൂട്ടായ്മയുടെ വാര്‍ഷികാഘോഷവും ഓണാഘോഷവും സെപ്തംബര്‍ 9ന്

വര്‍ക്കല: ഫ്രാവ് കൂട്ടായ്മയുടെ ഏഴാമത് വാര്‍ഷികാഘോഷവും ഓണാഘോഷവും സെപ്തംബര്‍ 9ന് നടക്കും. വര്‍ക്കല നഗരസഭ, വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള റസിഡന്‍സ് അസോസിയേഷനുകളുടെ കൂട്ടായ്മയാണ് ഫോറം ഓഫ് റസിഡന്‍സ് അസോസിയേഷന്‍സ് വര്‍ക്കല (FRAV).

സെപ്തംബര്‍ 9ന് രാവിലെ 9 മണി മുതല്‍ വര്‍ക്കല എസ്.ആര്‍.മിനി ആഡിറ്റോറിയത്തില്‍ നടക്കുന്ന ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം വര്‍ക്കല നഗരസഭ ചെയര്‍മാന്‍ കെ.എം.ലാജി നിര്‍വഹിക്കും. പ്രാവ് വൈസ് പ്രസിഡന്റ് അഡ്വ.പി.ജെ.അജയകുമാര്‍ അധ്യക്ഷത വഹിക്കും. ഓണാഘോഷത്തോടനുബന്ധിച്ച് കലാപരിപാടികളും അത്തപ്പൂക്കളവും ഓണസദ്യയും സംഘടിപ്പിക്കും.

വൈകുന്നേരം 3 മണിക്ക് ഫ്രാവ് പ്രസിഡന്റ് ഡോ.പി.ചന്ദ്രമോഹന്റെ അധ്യക്ഷതയില്‍ കൂടുന്ന പൊതുയോഗം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. ബ്രഹ്‌മശ്രീ ധര്‍മ്മചൈതന്യ സ്വാമികള്‍ അനുഗ്രഹ പ്രഭാഷണം നടത്തും. അഡ്വ.വി.ജോയ് എം.എല്‍.എ, മുന്‍ എം.എല്‍.എ വര്‍ക്കല കഹാര്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.

വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഡോ.വി.അനില്‍, നത്സന്‍ നിസരി, അഡ്വ.വെണ്‍കുളം ജയകുമാര്‍, ചെറുന്നിയൂര്‍ നമശിവായന്‍, രാരീഷ് തുടങ്ങിയവരെ ചടങ്ങില്‍ ആദരിക്കും. വിവിധ റസിഡന്‍സ് അസോസിയേഷനുകളില്‍നിന്നും കഴിഞ്ഞ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് ഉന്നത പരീക്ഷാ വിജയികള്‍ക്കും അവാര്‍ഡുകള്‍ വിതരണം ചെയ്യും.

ഫ്രാവ് കൂട്ടായ്മ ഭാരവാഹികള്‍ വര്‍ക്കല പ്രസ് ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. അസോസിയേഷന്‍ പ്രസിഡന്റ് ഡോ.പി.ചന്ദ്രമോഹന്‍, സെക്രട്ടറി പി.സുഭാഷ്, ട്രഷറര്‍ എസ്.സലിംകുമാര്‍, വൈസ് പ്രസിഡന്റ് ആര്‍.സുലോചനന്‍, രക്ഷാധികാരികളായ ആര്‍.രഘുനാഥന്‍, വി.മോഹനചന്ദ്രന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *