Breaking News

ശമ്പള പരിഷ്‌കരണ നടപടികള്‍ ആരംഭിക്കണം: ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി

വര്‍ക്കല: ശമ്പള പരിഷ്‌കരണ നടപടികള്‍ ആരംഭിക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി എസ്.സജീവ്. വര്‍ക്കല കാനം രാജേന്ദ്രന്‍ നഗറില്‍ (ടി.എ മജീദ് സ്മാരക ഹാള്‍) വര്‍ക്കല മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ‘അഷ്വേര്‍ഡ് പെന്‍ഷന്‍’ സംബന്ധിച്ച വിശദവിവരങ്ങള്‍ അടിയന്തിരമായി സര്‍വ്വീസ് സംഘടനകളുമായി ചര്‍ച്ച ചെയ്ത് നടപ്പാക്കുക, കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക, 11-ാം ശമ്പള പരിഷ്‌ക്കരണ ആനുകൂല്യ കുടിശ്ശിക തുക പൂര്‍ണ്ണമായും അനുവദിക്കുക, 2024 ജൂലൈ ഒന്നു മുതല്‍ ജീവനക്കാര്‍ക്ക് ലഭ്യമാകേണ്ട 12-ാം ശമ്പള പരിഷ്‌ക്കരണത്തിന്റെ നടപടികള്‍ അടിയന്തിരമായി ആരംഭിക്കുക എന്നീ ആവശ്യങ്ങള്‍ പരിഗണിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ജോയിന്റ് കൗണ്‍സില്‍ വര്‍ക്കല മേഖലാ പ്രസിഡന്റ് എ.ആര്‍.അരുണ്‍ ജിത്ത് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ജില്ലാ കമ്മിറ്റി അംഗം എസ്.സുരേഷ് സ്വാഗതം പറഞ്ഞു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വൈസ് ചെയര്‍പേഴ്‌സണ്‍ എം.എസ് സുഗൈതകുമാരി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.ബാലകൃഷ്ണന്‍, കെ.സുരകുമാര്‍, ജില്ലാ ട്രഷറര്‍ ആര്‍.സരിത, ജില്ലാ സെക്രട്ടറിയേറ്റ് അംഗം വൈ.സുല്‍ഫിക്കര്‍ എന്നിവര്‍ സംസാരിച്ചു. മേഖലാ വൈസ് പ്രസിഡന്റ് ശ്യാംരാജ്.ജി നന്ദി രേഖപ്പെടുത്തി. മികച്ച സേവനം കാഴ്ചവച്ച മാതൃക ജീവനക്കാരന് വര്‍ക്കല മേഖല കമ്മിറ്റി നല്‍കുന്ന എംഎന്‍വിജി അടിയോടി പുരസ്‌കാരം വര്‍ക്കല താലൂക്ക് ഭൂരേഖ തഹസില്‍ദാര്‍ എസ്.എസ്.സാജിക്ക് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി എസ്.സജീവ് സമ്മാനിച്ചു. റവന്യൂ വകുപ്പില്‍നിന്നും മേയ് 31 ന് വിരമിക്കുന്ന ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം കെ.സുരകുമാറിനെ ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വൈസ് ചെയര്‍പേഴ്‌സണ്‍ എം.എസ്.സുഗൈതകുമാരി സ്‌നേഹോപഹാരം നല്‍കി ആദരിച്ചു.

ജോയിന്റ് കൗണ്‍സില്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് സതീഷ് കണ്ടല സംഘടനാ റിപ്പോര്‍ട്ടും, മേഖലാ സെക്രട്ടറി ടി.ജെ.കൃഷ്ണകുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ രതീഷ്.ആര്‍.എസ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. മേഖലാ കമ്മിറ്റി അംഗങ്ങളായ ഉഷാകുമാരി.കെ.വി രക്തസാക്ഷി പ്രമേയവും, മായ.പി.വി അനുശോചന പ്രമേയവും അവതരിപ്പിച്ചു. വര്‍ക്കല മേഖലാ കമ്മിറ്റി ഭാരവാഹികളായി കൃഷ്ണകുമാര്‍.ടി.ജെ(പ്രസിഡന്റ്), അരുണ്‍ ജിത്ത്.എ.ആര്‍(സെക്രട്ടറി), പ്രമോദ് ജി.നായര്‍, മായ.പി.വി(വൈസ് പ്രസിഡന്റുമാര്‍), ശ്യാംരാജ്.ജി, ബിജു.എച്ച്(ജോയിന്റ് സെക്രട്ടറിമാര്‍), രതീഷ് ആര്‍.എസ്(ട്രഷറര്‍), മായ.പി.ബി(വനിതാ കമ്മിറ്റി പ്രസിഡന്റ്), ഉഷാകുമാരി.കെ.വി(സെക്രട്ടറി) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *