

കല്ലമ്പലം: ഞെക്കാട് ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ നിന്നും 2023-24 അധ്യയന വര്‍ഷത്തെ രണ്ടാം വര്‍ഷ ഹയര്‍ സെക്കന്ററി/വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അധ്യാപക രക്ഷാകര്‍തൃ സമിതിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. സ്കൂള്‍ ആഡിറ്റോറിയത്തില്‍ നടന്ന അനുമോദന സമ്മേളനം ജില്ലാ പഞ്ചായത്തംഗം ഗീതാ നസീര്‍ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപക രക്ഷാകര്‍തൃ സമിതി പ്രസിഡന്റ് ഒ.ലിജ അധ്യക്ഷത വഹിച്ചു.




ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍ ശ്രീജ.എസ്, ഒറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന പി, അംഗം എസ്.ഷിനി, വി.എച്ച്.എസ്.സി പ്രിന്‍സിപ്പല്‍ ഇ.താജുദ്ദീന്, ഹൈസ്കൂള്‍ പ്രഥമാധ്യാപകന് സന്തോഷ്.എന്‍, സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി ചെയര്മാന് അനില്‍കുമാര്‍.എസ്, അധ്യാപക രക്ഷാകര്‍തൃ സമിതി വൈസ് പ്രസിഡന്റ് സി.വി രാജീവ്,എന്നിവര്‍ പ്രസംഗിച്ചു. ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്ക് തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗം ഗീതാനസീര്‍ അധ്യാപക രക്ഷാകര്‍തൃ സമിതിയുടെ ക്യാഷ് അവാര്‍ഡുകള്‍ സമ്മാനിച്ചു. അപരാജിത ആനിരാജ മോട്ടിവേഷന്‍ ക്ലാസിന് നേതൃത്വം നല്കി.




