

വർക്കല: പാപനാശം കടലിൽ കുളിക്കാനിറങ്ങിയ മെഡിക്കൽ വിദ്യാർഥിയെ തിരയിൽപ്പെട്ട് കാണാതായി. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ഒന്നാംവർഷ എംബിബിഎസ് വിദ്യാർത്ഥിയായ അഞ്ചൽ സ്വദേശി 21 വയസ്സുള്ള അഖിൽ ആണ് തിരയിൽ പെട്ട് കാണാതായത്.
ഇന്ന് വൈകുന്നേരം 7 മണിയോടുകൂടിയായിരുന്നു സംഭവം. അഖിൽ മൂന്നു സുഹൃത്തുക്കളോടൊപ്പം ആണ് കുളിക്കാനായി പാപനാശത്ത് എത്തിയത്. നേരം വൈകിയതിനാൽ ലൈഫ് ഗാർഡുകൾ ഇവരെ കുളിക്കുന്നത് വിലക്കി പറഞ്ഞു വിടുകയായിരുന്നു. പിന്നീട് ലൈഫ് ഗാർഡുകൾ പോയതിനുശേഷം വീണ്ടും ഇവർ കുളിക്കാൻ ഇറങ്ങിയതാണ് അപകടത്തിൽ കലാശിച്ചത്. വർക്കല ഫയർഫോഴ്‌സും പോലീസും കാണാതായ അഖിലിനു വേണ്ടി തിരച്ചിൽ നടത്തുന്നു . കോസ്റ്റൽ പോലീസിന്റെ ബോട്ട് രാത്രി വൈകിയും തിരച്ചിൽ തുടരുന്നു .






