Breaking News

വര്‍ക്കല പാപനാശത്ത് തിരയില്‍പ്പെട്ട വിദ്യാര്‍ത്ഥിയുടെ മൃതദേഹം കരയ്ക്കടിഞ്ഞു

വര്‍ക്കല: വര്‍ക്കല പാപനാശത്ത് തിരയില്‍പ്പെട്ട എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കരയ്ക്കടിഞ്ഞു. അഞ്ചല്‍ സ്വദേശിയായ അഖില്‍(21) ആണ് മരണപ്പെട്ടത്. പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ഒന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയായിരുന്നു അഖില്‍. ഇന്നലെ വൈകുന്നേരം 7 മണിയോടുകൂടിയാണ് അഖില്‍ മൂന്നു സുഹൃത്തുക്കളോടൊപ്പം കുളിക്കാന്‍ എത്തിയത്. എന്നാല്‍ നേരം വൈകിയതിനാല്‍ ലൈഫ് ഗാര്‍ഡുകള്‍ ഇവരെ കുളിക്കുന്നത് വിലക്കി പറഞ്ഞുവിട്ടു. പിന്നീട് ലൈഫ് ഗാര്‍ഡുകള്‍ പോയതിനുശേഷം വീണ്ടും ഇവര്‍ കുളിക്കാന്‍ ഇറങ്ങിയതാണ് അപകടത്തില്‍ കലാശിച്ചത്.

അഖിലിനെ കാണാതായതോടെ വര്‍ക്കല ഫയര്‍ഫോഴ്‌സും പോലീസും തിരച്ചില്‍ നടത്തിയിരുന്നു. രാത്രി 9.45 ഓടെ കരയില്‍ നിന്നുള്ള തിരച്ചില്‍ അവസാനിപ്പിച്ചു. തുടര്‍ന്ന് കോസ്റ്റല്‍ പോലീസിന്റെ ബോട്ടില്‍ രാത്രി വൈകിയും തിരച്ചില്‍ നടത്തിയിരുന്നു. ഇന്ന് അതിരാവിലെ മുതല്‍ കോസ്റ്റല്‍ പോലീസ്, ലൈഫ് ഗാര്‍ഡുകള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ തീരപ്രദേശങ്ങളിലെല്ലാം തിരച്ചില്‍ നടത്തവേയാണ് ഉച്ചയ്ക്ക് ഒന്നേകാലോടെ അഖിലിന്റെ മൃതദേഹം കരയ്ക്കടിഞ്ഞത്. മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Related posts

Leave a Reply

Your email address will not be published. Required fields are marked *