Breaking News

കടക്കാവൂരില്‍ വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി പഞ്ചായത്ത് മെമ്പറുടെ ആത്മഹത്യാ ഭീഷണി

കടയ്ക്കാവൂര്‍: കടയ്ക്കാവൂര്‍ വക്കം നിലയ്ക്കാമുക്കിന് സമീപത്തുള്ള വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി പഞ്ചായത്ത് മെമ്പറുടെ ആത്മഹത്യാ ഭീഷണി. കടയ്ക്കാവൂര്‍ ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് മെമ്പറായ അഭിലാഷാണ് വക്കം പ്രദേശങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്ന കുടിവെള്ള സംഭരണിയുടെ മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്നത്.

കുടിവെള്ള പ്രശ്‌നം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു മെമ്പര്‍ അഭിലാഷിന്റെ ആത്മഹത്യാ ഭീഷണി. നിരവധി പ്രാവശ്യം ആറ്റിങ്ങല്‍ വാട്ടര്‍ അതോറിറ്റിയിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയെങ്കിലും കുടിവെള്ളം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ലെന്നാണ് അഭിലാഷിന്റെ ആരോപണം. ഇത്രയും സമയമായിട്ടും വാട്ടര്‍ അതോറിറ്റിയുടെ ഉദ്യോഗസ്ഥര്‍ ആരും തന്നെ സംഭവസ്ഥലത്ത് എത്തിയിട്ടില്ല.

ആറ്റിങ്ങല്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി വാട്ടര്‍ ടാങ്കിന് താഴെ വലവിരിച്ച് മെമ്പറെ താഴെയിറക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് മെമ്പറിനെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി അനുനയിപ്പിച്ച് താഴെയിറക്കാനും ശ്രമിക്കുന്നുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *