

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ.സോമനാഥ് നാളെ പൗര്‍ണ്ണമിക്കാവില്‍ ദര്‍ശനത്തിനെത്തും. രാവിലെ 10 മണിക്കാണ് അദ്ദേഹം ദര്‍ശനത്തിനായി എത്തുന്നത്. ചന്ദ്രയാന്‍ 3 വിജയകരമായി ചന്ദ്രനില്‍ ഇറങ്ങിയതിന് ദേവിയോട് നന്ദി പറയാനെത്തുന്ന ഡോ.സോമനാഥ് പ്രത്യേക പൂജകളും നടത്തും. ചന്ദ്രയാന്‍ 3 ദൗത്യം തുടങ്ങിയത് ഡോ.സോമനാഥ് എല്ലാ പൗര്‍ണ്ണമിക്കും പൗര്‍ണ്ണമിക്കാവില്‍ വരികയും പ്രത്യേക പൂജകള്‍ നടത്തുകയും ചെയ്തിരുന്നു. ചന്ദ്രയാന്‍ ചന്ദ്രനില്‍ ഇറങ്ങുന്നതിന്റെ അവസാനവട്ട നിരീക്ഷണങ്ങള്‍ക്കായി ബാംഗ്ലൂരില്‍ പോകുന്നതിന് മുമ്പും അദ്ദേഹം പൗര്‍ണ്ണമിക്കാവില്‍ വന്ന് പ്രാര്‍ത്ഥിച്ചിരുന്നു.

ഡോ.സോമനാഥ് ഇന്നായിരുന്നു പൗര്‍ണ്ണമിക്കാവില്‍ ദര്‍ശനത്തിന് എത്തേണ്ടിയിരുന്നത്. എന്നാല്‍ ഇന്ന് പ്രധാനമന്ത്രി ചന്ദ്രയാന്‍ 3 ദൗത്യത്തില്‍ പങ്കെടുത്ത ശാസ്ത്രജ്ഞരെ സന്ദര്‍ശിക്കാനും അഭിനന്ദിക്കാനും എത്തിയതുകൊണ്ടാണ് ദര്‍ശനം നാളത്തേക്ക് മാറ്റുകയായിരുന്നു. പൗര്‍ണ്ണമിക്കാവ് ശ്രീ ബാലത്രിപുര സുന്ദരീ ദേവീക്ഷേത്രത്തിലെ ഭാരവാഹികള്‍ ഇന്ത്യയുടെ അഭിമാനം ചന്ദ്രനോളം എത്തിച്ചതിന് ഡോ.സോമനാഥിനെ ആദരിക്കുന്ന ചടങ്ങും ഉണ്ടാകും.


