Breaking News

പാലാ സീറ്റ് നല്‍കാമെന്ന് വാഗ്ദാനം: മാണി.സി.കാപ്പനെ ലക്ഷ്യമിട്ട് പി.ജെ.ജോസഫ്

മാണി.സി.കാപ്പന്‍, പി.ജെ.ജോസഫ്‌

കോട്ടയം: മാണി.സി.കാപ്പനെ ലക്ഷ്യമിട്ട് കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ.ജോസഫ്. പാലാ സീറ്റ് മാണി.സി.കാപ്പന് വിട്ടുനല്‍കാമെന്നാണ് പി.ജെ.ജോസഫിന്റെ വാഗ്ദാനം. യു.ഡി.എഫിലെ ധാരണപ്രകാരം മുമ്പ് മത്സരിച്ചിരുന്ന സീറ്റുകള്‍ കേരള കോണ്‍ഗ്രസിന് ലഭിക്കും. ഇതില്‍ പാലാ സീറ്റില്‍ പി.ജെ.ജോസഫ് വിഭാഗത്തിന് അവകാശവാദം ഉണ്ട്. മാണി.സി.കാപ്പന്‍ യു.ഡി.എഫില്‍ എത്തിയാല്‍ മറ്റ് ഉപാധികളില്ലാതെ ഈ സീറ്റ് വിട്ടുകൊടുക്കാന്‍ തയാറാണെന്നും എന്‍.സി.പി സ്ഥാനാര്‍ത്ഥിയായി തന്നെ കാപ്പന് മത്സരിക്കാമെന്നും പി.ജെ.ജോസഫ് മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി.
തൊടുപുഴയില്‍ ഭരണം നഷ്ടമായത് പി.ജെ.ജോസഫിന്റേയൊ യു.ഡി.എഫിലെയോ തര്‍ക്കം മൂലമല്ല. മുസ്ലീം ലീഗിനായി മത്സരിച്ച കൗണ്‍സിലര്‍ കാല് മാറിയതാണ്. അത് അവരുടെ ആഭ്യന്തര പ്രശ്നം മാത്രമാണ്. ആ പ്രശ്നത്തിന്റെ പേരിലുണ്ടായ പ്രതിസന്ധി മറികടക്കാം നിയമ നടപടികളിലേക്ക് കടക്കും. ഒരു വര്‍ഷത്തിനുള്ളില്‍ തൊടുപുഴയിലെ ഭരണം തിരികെ പിടിക്കുമെന്നും പി.ജെ.ജോസഫ് വ്യക്തമാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *