Breaking News

കിളിമാനൂരില്‍ വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ സംഘടിപ്പിച്ചു

കിളിമാനൂര്‍: രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് 2023-24 വര്‍ഷം പട്ടികജാതി വികസന വകുപ്പ് സംഘടിപ്പിക്കുന്ന സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വച്ച് പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ സംഘടിപ്പിച്ചു. കിളിമാനൂര്‍ ബ്ലോക്ക് ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രസീത.പി അധ്യക്ഷത വഹിച്ച ചടങ്ങ് കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി ഉദ്ഘാടനം ചെയ്തു.

സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍ ഷൈന്‍ വയല കരിയര്‍ ഗൈഡന്‍സ് ക്ലാസ് എടുത്തു. തുടര്‍ന്ന് കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍ ലഹരി നിര്‍മാര്‍ജ്ജന സന്ദേശം നല്‍കി. ചടങ്ങില്‍ ബ്ലോക്ക് മെമ്പര്‍മാരായ തുളസിധരന്‍, ജെ.സജികുമാര്‍,നിഹാസ്, ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ ശ്രീജറാണി. കെ. പി, പട്ടികജാതി വികസന ഓഫീസര്‍ മുരളീധരന്‍നായര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *