Breaking News

ആനത്തലവട്ടം ആനന്ദന്‍ അനുശോചന യോഗം

ആറ്റിങ്ങല്‍: അന്തരിച്ച സി.പി.ഐ(എം) നേതാവും, സി.ഐ.റ്റി.യു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്‍ അനുശോചന യോഗം ആറ്റിങ്ങല്‍ കച്ചേരി നടയില്‍ സംഘടിപ്പിച്ചു. സി.പി.ഐ(എം) ആറ്റിങ്ങല്‍ ഏര്യാ സെക്രട്ടറി എസ്.ലെനിന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സി.പി.ഐ(എം) ജില്ലാ സെക്രട്ടറി അഡ്വ.വി.ജോയ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി.

സി.പി.ഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി.പി.മുരളി, എം.എല്‍.എമാരായ ഒ.എസ് അംബിക, വി. ശശി, സി.പി.ഐ(എം) ജില്ലാ കമ്മിറ്റി അംഗങ്ങളായ ആര്‍.സുഭാഷ്, ജി.സുഗുണന്‍, ഷൈലജാ ബീഗം, വി.എ.വിനീഷ്, ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ.പി.സി, ആറ്റിങ്ങല്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വ.എസ്.കുമാരി, മുന്‍ ചെയര്‍മാന്‍ എം. പ്രദീപ്, ഐ.എന്‍.റ്റി.യു.സി നേതാവ് അജിത്ത്, എന്‍.സി.പി നേതാവ് ഷാജി, സ്‌കറിയ വിഭാഗം നേതാവ് നന്ദിയോട് രമേശന്‍, കോരാണി സനല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *