

വര്‍ക്കല: അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ലായെന്ന് ആരോപിച്ച് പ്രതിപക്ഷാംഗങ്ങള്‍ ഇന്നലെ വര്‍ക്കല നഗരസഭ സെക്രട്ടറിയെ തടഞ്ഞുവച്ചു. കഴിഞ്ഞ വ്യാഴാഴ്ച ബി.ജെ.പി-കോണ്‍ഗ്രസ് അംഗങ്ങള്‍ സംയുക്തമായാണ് സെക്രട്ടറിക്കെതിരെ സമര പരിപാടികള്‍ സംഘടിപ്പിച്ചത്. വ്യാഴാഴ്ച തുടങ്ങിയ പ്രതിഷേധം വെള്ളിയാഴ്ച പുലര്‍ച്ചെ 1 മണി വരെ നീണ്ടു. അനധികൃത നിര്‍മ്മാണം നടക്കുന്ന റിസോര്‍ട്ടിനും ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ഹോം അപ്ലയന്‍സ് സ്ഥാപനത്തിനും എതിരെ നടപടി സ്വീകരിക്കണമെന്നാണ് പ്രതിപക്ഷാംഗങ്ങളുടെ ആവശ്യം.

വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണി വരെ സെക്രട്ടറിയെയും ജീവനക്കാരെയും നഗരസഭ കെട്ടിടത്തിന് പുറത്തേക്കിറങ്ങാന്‍ പ്രതിപക്ഷാംഗങ്ങള്‍ അനുവദിച്ചില്ല. തുടര്‍ന്ന് പോലീസ് എത്തിയാണ് സെക്രട്ടറിയെയും മറ്റ് ജീവനക്കാരെയും പുറത്തിറക്കിയത്. ഇതില്‍ പ്രതിഷേധിച്ച് നഗരസഭ ജീവനക്കാര്‍ ഇന്ന് രാവിലെ നഗരസഭയില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. സ്വതന്ത്രമായി ജോലി ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ഇക്കാര്യത്തില്‍ ഇപ്പോള്‍ നഗരസഭ ചെയര്‍മാനും ജീവനക്കാരും തമ്മില്‍ ചര്‍ച്ച നടക്കുകയാണ്.

ടൂറിസം മേഖലയായ വര്‍ക്കലയില്‍ റിസോര്‍ട്ടുകളില്‍ ഉള്‍പ്പെടെ നടക്കുന്ന അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നഗരസഭ അധികൃതര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലായെന്നാണ് പ്രതിപക്ഷാംഗങ്ങളുടെ ആരോപണം. വര്‍ക്കല സൗത്ത് ക്ലിഫില്‍ അപകടകരമായ രീതിയില്‍ കുന്നിടിച്ചു നീന്തല്‍ കുളം നിര്‍മ്മിക്കുന്നത് പ്രതിപക്ഷാംഗങ്ങള്‍ നഗരസഭയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. പ്രതിപക്ഷം റിസോര്‍ട്ടില്‍ സമരപരിപാടികളും സംഘടിപ്പിച്ചിരുന്നു.

തുടര്‍ന്ന് റിസോര്‍ട്ടിലെ അനധികൃത നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ നഗരസഭ സ്റ്റോപ്പ് മെമ്മോ നല്‍കി. എന്നാല്‍ അത് വകവയ്ക്കാതെ നിര്‍മ്മാണം തുടരുന്നതിനാല്‍ നിര്‍മ്മാണത്തിലിരിക്കുന്ന നീന്തല്‍ക്കുളം മണ്ണിട്ടു മൂടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ കത്തും നല്‍കി. അതും അവഗണിക്കപ്പെട്ടതോടെ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടി എടുക്കാത്തത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം നടന്ന കൗണ്‍സില്‍ യോഗം പ്രതിപക്ഷ പാര്‍ട്ടികള്‍ തടസ്സപ്പെടുത്തിയിരുന്നു.

പ്രതിഷേധം ശക്തമായതോടെ നാലു ദിവസത്തിനുള്ളില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് പ്രകാരം ഡിസ്ട്രിക്ട് കളക്ടറുടെ അനുമതി നേടി നീന്തല്‍ കുളം മൂടുന്നതിനുള്ള നടപടി എടുക്കുമെന്ന് ചെയര്‍മാന്‍ ഉറപ്പുനല്‍കിയതോടെയാണ് മണിക്കൂറുകള്‍ക്ക് ശേഷം കൗണ്‍സില്‍ യോഗം തുടര്‍ന്നത്. മാത്രമല്ല, വര്‍ക്കലയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന ഹോം അപ്ലയന്‍സ് സ്ഥാപനത്തിനെതിരെയും നഗരസഭ നടപടി സ്വീകരിച്ചിരുന്നില്ല.

പ്രതിപക്ഷാംഗങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് നഗരസഭ അധികൃതര്‍ ഇന്നലെ രാത്രി ഏഴര മണിയോടെ ഹോം അപ്ലയന്‍സ് സ്ഥാപനം പൂട്ടിട്ട് പൂട്ടിയെങ്കിലും അല്‍പ സമയത്തിനകം പ്രവര്‍ത്തനം തുടങ്ങി. ഇതേ തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ ഇന്ന് പുലര്‍ച്ചെ 1 മണി വരെ നഗരസഭ സെക്രട്ടറിയെയും ജീവനക്കാരെയും തടഞ്ഞുവച്ചു. അതില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ ജീവനക്കാരും സമര പരിപാടികളിലേക്ക് നീങ്ങുകയായിരുന്നു.
ഈ സംഭവ വികാസങ്ങളുടെയെല്ലാം ദോഷഫലം അനുഭവിക്കുന്നത് ജനങ്ങളാണെന്നതാണ് യഥാര്‍ത്ഥ വസ്തുത. നാളെ കഴിഞ്ഞ് ഓണാവധി തുടങ്ങുന്നതിനാല്‍ നഗരസഭയില്‍നിന്ന് ലഭിക്കേണ്ട വിവിധ സേവനങ്ങള്‍ക്കായി നൂറുകണക്കിന് ജനങ്ങള്‍ ഇവിടെ എത്തുന്നുണ്ട്. അങ്ങോട്ടുമിങ്ങോട്ടും ചേരിതിരിഞ്ഞുള്ള പ്രതിഷേധ പരിപാടികള്‍ പൊതുജനത്തെയാണ് ബാധിക്കുക. പ്രത്യേകിച്ചും നാളെ കഴിഞ്ഞ് ഓണം പ്രമാണിച്ച് തുടര്‍ച്ചയായ ദിവസങ്ങളില്‍ നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കാത്ത സാഹചര്യത്തില്‍.