Breaking News

കടുത്ത നടപടികളിലേക്ക് ഇ.ഡി; എ.സി.മൊയ്തീന് നോട്ടീസ് അയച്ചു

കൊച്ചി: സി.പി.എം സംസ്ഥാന സമിതി അംഗവും മുന്‍ മന്ത്രിയും നിലവില്‍ എം.എല്‍.എയുമായ എ.സി.മൊയ്തീനെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടീസ് അയച്ചു. ഈ മാസം 31 ന് കൊച്ചിയിലുള്ള ഇ.ഡി ഓഫീസില്‍ രാവിലെ 11 മണിക്ക് ഹാജരാകണം എന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടുള്ള ബിനാമി ലോണ്‍ ഇടപാട് അടക്കമുള്ളവയിലാണ് ചോദ്യം ചെയ്യല്‍. ബിനാമി ഇടപാടുക്കാര്‍ക്കും ഇ.ഡി നോട്ടീസ് അയച്ചിട്ടുണ്ട്.

കരിവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ബിനാമി ലോണുകള്‍ക്ക് പിന്നില്‍ എ.സി.മൊയ്തീന്‍ ആണെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. ഉടമകള്‍ അറിയാതെ ഭൂമി പണയപ്പെടുത്തിയാണ് ബിനാമികള്‍ ലോണ്‍ തരപ്പെടുത്തിയതെന്നും ഇ.ഡി പറയുന്നു. ബിനാമികളെന്ന് സംശയിക്കുന്ന പി.പി.കിരണ്‍, സി.എം.റഹീം, എം.കെ.ഷിജു, സതീഷ് കുമാര്‍ അടക്കമുള്ളവരുടെ വീടുകളില്‍ നടത്തിയ റെയ്ഡില്‍ 15 കോടിരൂപ മൂല്യം വരുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്നും ഇ.ഡി വ്യക്തമാക്കുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *