Breaking News

കൊല്ലം ഹോട്ടൽ മുറിയിൽ ദമ്പതികൾ ജീവനൊടുക്കാൻ ശ്രമം; ഭർത്താവ് മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയിൽ

കൊല്ലം: കൊല്ലം നഗരത്തിലെ സ്വകാര്യ ഹോട്ടൽ മുറിയിൽ ദമ്പതികൾ ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് മരിച്ചു. ഭാര്യ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ആദിച്ചനല്ലൂർ സ്വദേശിയും നിലവിൽ ബെംഗളൂരുവിൽ താമസക്കാരനുമായ അനിൽകുമാറാണ് മരിച്ചത്. ഭാര്യ ബീനയെ ആദ്യം കൊല്ലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ദമ്പതികളെ ജീവനൊടുക്കാൻ ശ്രമത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.ജൂലൈ ഒന്നിനാണ് ദമ്പതികൾ കൊല്ലം നഗരത്തിലെ ഒരു സ്വകാര്യ ഹോട്ടലിൽ മുറിയെടുത്തത്. ഇന്ന് ഉച്ചയോടെ മുറി ഒഴിയേണ്ടതായിരുന്നെങ്കിലും രാവിലെ മുതൽ ഇരുവരെയും പുറത്തുകാണാതിരുന്നതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാർ അന്വേഷിച്ചു.

പലതവണ വാതിലിൽ മുട്ടിയിട്ടും പ്രതികരണമില്ലാതിരുന്നതിനാൽ ജീവനക്കാർ വാതിൽ തുറന്ന് പരിശോധിക്കുകയായിരുന്നു.
അകത്ത് അനിൽകുമാറിനെ മരിച്ച നിലയിലും ബീനയെ അബോധാവസ്ഥയിലുമാണ് കണ്ടെത്തിയത്. ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അനിൽകുമാറിന്റെ മരണം ഡോക്ടർമാർ സ്ഥിരീകരിച്ചു. ഗുരുതരാവസ്ഥയിലായ ബീനയെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിൽ കൊല്ലം പോലീസ് അന്വേഷണം ആരംഭിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *