

ആറ്റിങ്ങല്‍: ശ്രീഗണേശോത്സവ ടെമ്പിള്‍ ട്രസ്റ്റിന്റേയും ഗണേശോത്സവ സമിതിയുടെയും നേതൃത്വത്തിലുള്ള ശ്രീ ഗണേശോത്സവത്തോടനുബന്ധിച്ച് ഗണേശവിഗ്രഹ മിഴി തുറക്കല്‍ ചടങ്ങ് നടന്നു. ഇതോടെ ഈ വര്‍ഷത്തെ ഗണേശോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് ഗണേശ വിഗ്രഹങ്ങള്‍ 84 പൂജ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയി. ആഗസ്റ്റ് 12 മുതല്‍ 20 വരെയാണ് ഇക്കൊല്ലത്തെ ഗണേശോത്സവം. ആഗസ്റ്റ് 20 വിനായക ചതുര്‍ത്ഥി നാളില്‍ വര്‍ക്കല പാപനാശം കടവില്‍ നിമജ്ഞന യജ്ഞത്തോടെ ഗണേശോത്സവം സമാപിക്കും.

15 അടി ഉയരമുള്ള വിഗ്രഹങ്ങള്‍ മുതല്‍ കുഞ്ഞ് വിഗ്രഹങ്ങള്‍ വരെ നാടിന്റെ നാനാഭാഗങ്ങളില്‍ പ്രതിഷ്ഠിച്ച് പൂജകള്‍ ചെയ്യും. കഴിഞ്ഞ 8 മാസ കാലമായി ആറ്റിങ്ങല്‍ കരിച്ചിയിലെ ട്രസ്റ്റ് ഓഫീസില്‍ ഗണേശ വിഗ്രഹങ്ങളുടെ നിര്‍മ്മാണം നടന്നുവരികയായിരുന്നു. തിരുവനന്തപുരം കൊല്ലം ജില്ലകളിലായി 6000 ഭവനങ്ങളില്‍ ഇക്കൊല്ലം വിഗ്രഹ പൂജ നടക്കും.

ചടങ്ങില്‍ ഡോ.രാധാകൃഷ്ണന്‍ (അമര്‍ ഹോസ്പിറ്റല്‍ എം.ഡി), ബ്രഹ്‌മശ്രീ കിഴക്കില്ലം രാജേഷ് നമ്പൂതിരി (ഗണേശോത്സവ സമിതി പ്രസിഡന്റ്), ദേശപാലന്‍ പ്രദീപ് (ആദിത്യ ഗ്രൂപ്പ്), സുജിത് ഭവാനന്ദന്‍ (ജനറല്‍ സെക്രട്ടറി, തപസ്യ കലാസാഹിത്യ വേദി), വിജയകുമാര്‍ (എം.ഡി.വിജയ് കണ്‍വെന്‍ഷന്‍ സെന്റര്‍) രാജേഷ് മാധവന്‍, ഗണേശോത്സവ ടെമ്പിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ വക്കം അജിത്, ട്രസ്റ്റ് ഭാരവാഹികളായ മനോജ് ജ്യോത്സ്യന്‍, വക്കം സുനു, കൊടുവഴന്നൂര്‍ രാജേഷ്, സിന്ധു ടീച്ചര്‍, പോങ്ങനാട് വൈശാഖ്, അനു കൊടുവഴന്നൂര്‍, സുരേഷ് ആറ്റിങ്ങല്‍, കടയ്ക്കാവൂര്‍ രഞ്ജിത്, സജ്ഞു വര്‍ക്കല, വെഞ്ഞാറമൂട് ശെല്‍വന്‍, സന്ധ്യ ടീച്ചര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
