

ആറ്റിങ്ങൽ : പൂവമ്പാറ പാലത്തിനു സമീപം തിങ്കളാഴ്ച രാത്രിയുണ്ടാ യ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചു പേരിൽ ഒരാൾ മരിച്ചു .ആറ്റിങ്ങൽ സ്വദേശിയായ അജിത് (48) ആണ് മരിച്ചത് . ഇയാൾ ആറ്റിങ്ങലിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവന ക്കാരനാണ്.
ആറ്റിങ്ങലിൽ നിന്നും കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന മാരുതി 800 കാർ ആദ്യം ഒരു ബൈക്കിൽ ഇടിക്കുകയും തുടർന്ന് എതിരെ വന്ന ഐ എസ് ആർ ഒ യുടെ ബസ്സിൽ തട്ടുകയും . തുടർന്ന് നിയന്ത്രണം തെറ്റിയ കാർ രണ്ട് ബൈക്കുകളെ ഇടിച്ചു തെറിപ്പിച്ച ശേഷം കാർ വലതുവശത്തേക്ക് തെന്നിമാറി പാലത്തിൻ്റെ സുരക്ഷാ മതിലിൽ ഇടിച്ചു നിൽക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. കാർ അമിത വേഗതയിലായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തിങ്കളാഴ്ച രാത്രി 8 മണിയോടെ ആറ്റിങ്ങൽ പൂവമ്പാറ പാലത്തിനു സമീപമായിരിന്നു അപകടം.

കഴക്കൂട്ടം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനും ചെമ്പഴന്തി സ്വദേശിയുമായ ശ്രീജിത്ത് (46) ആയിരുന്നു മാരുതി കാർ ഓടിച്ചിരുന്നത് . ഈ കാറിൽ ഇദ്ദേഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പരിക്കേറ്റവരെയെല്ലാം രണ്ടു 108 ആംബുലൻസുകൾ ഉൾപ്പെടെ 5 ആംബുലൻസുകളിലായി ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
പരിക്കേറ്റ പാലോട് സ്വദേശികളായ സ്വാതിഭവനിൽ 29 വയസ്സുള്ള സഞ്ജയ് , 29 വയസ്സുള്ള രാധിക , ചെമ്പഴന്തി കോലിയക്കോട് വീട്ടിൽ 46 വയസ്സുള്ള ശ്രീജിത്ത് , എന്നിവരെ ആറ്റിങ്ങലിൽ താലൂക്ക് ആശുപത്രിയിൽ നിന്നും വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുന്നു. മണമ്പൂർ ഒറ്റൂർ സ്വദേശിയായ 26 വയസ്സുള്ള വൈശാഖ് ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് .

