Breaking News

‘എസ്.പി.സി ടാക്‌സ് വിത്ത് കോപ്‌സ്’: ഡി.ജി.പിയുടെ ഓണ്‍ലൈന്‍ അദാലത്ത് ഏപ്രിലില്‍

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഡി.ജി.പിയുടെ ഓണ്‍ലൈന്‍ അദാലത്ത് ഏപ്രില്‍ 16, 30 തീയതികളില്‍. ‘എസ്.പി.സി ടാക്‌സ് വിത്ത് കോപ്‌സ്’ എന്ന പേരിലാണ് അദാലത്ത് നടത്തുന്നത്. സര്‍വ്വീസില്‍ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് സംബന്ധമായ പരാതികളാണ് അദാലത്തില്‍ പരിഗണിക്കുന്നത്. സര്‍വ്വീസില്‍ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നേരിട്ട് സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാന്‍ അദാലത്തിലൂടെ സാധിക്കും. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നല്‍കാമെന്നതാണ് അദാലത്തിന്റെ പ്രത്യേകത.

കോഴിക്കോട് സിറ്റി, കോഴിക്കോട് റൂറല്‍ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികള്‍ ഏപ്രില്‍ 16ന് പരിഗണിക്കും. പരാതികള്‍ ലഭിക്കേണ്ട അവസാന തീയതി മാര്‍ച്ച് എട്ട്. എസ്.എ.പി, കെ.എ.പി മൂന്ന്, നാല്, അഞ്ച്, ആറ് ബറ്റാലിയനുകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികള്‍ ഏപ്രില്‍ 30ന് പരിഗണിക്കും. പരാതികള്‍ ലഭിക്കേണ്ട അവസാന തീയതി മാര്‍ച്ച് 18. പരാതിയില്‍ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തണം. ുെരമേഹസ.െുീഹ@സലൃമഹമ.ഴീ്.ശി വിലാസത്തിലാണ് അയയ്‌ക്കേണ്ടത്. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9497900243.

Related posts

Leave a Reply

Your email address will not be published. Required fields are marked *