Breaking News

ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ് ലേഖകന്‍ എ.സതീഷ് ബാബു അന്തരിച്ചു

പാലക്കാട്: ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ് പാലക്കാട് ലേഖകന്‍ വടക്കന്തറ തരവനാട്ട് ലൈന്‍ ഇന്ദീവരത്തില്‍ എ.സതീഷ് ബാബു(61) അന്തരിച്ചു. ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 1980 കളുടെ അവസാനകാലത്താണ് സതീഷ് ബാബു പത്രപ്രവര്‍ത്തന മേഖലയിലേക്ക് കടന്നുവന്നത്. പ്രൂഫ് റീഡറായി ജോലി ആരംഭിച്ച അദ്ദേഹം പിന്നീട് റിപ്പോര്‍ട്ടിംഗ് മേഖലയിലേക്ക് ഉയര്‍ന്ന സതീഷ് ബാബു 30 വര്‍ഷത്തിലേറെ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ പ്രവര്‍ത്തനമനുഷ്ഠിച്ചു.

അട്ടപ്പാടിയിലെ ആദിവാസി വിഭാഗങ്ങളുടെയും നെല്‍ കര്‍ഷകരുടെയും നീറുന്ന പ്രശ്‌നങ്ങള്‍ പൊതുസമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും ശ്രദ്ധയിലെത്തിക്കാന്‍ സതീഷ് ബാബുവിന്റെ റിപ്പോര്‍ട്ടുകള്‍ക്ക് സാധിച്ചിട്ടുണ്ട്. കേരള ജനതയ്ക്ക് പാരിസ്ഥിതികവും സാമൂഹികവുമായ ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമായിരുന്ന പ്ലാച്ചിമട കൊക്കോകോള ഫാക്ടറിയെ കുറിച്ചുള്ള സതീഷിന്റെ റിപ്പോര്‍ട്ടുകള്‍ ദേശീയതലത്തില്‍തന്നെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

ഭാര്യ: എം.കെ.ഇന്ദിര (പോസ്റ്റല്‍ സൂപ്രണ്ട്, ഒറ്റപ്പാലം ). മകന്‍:അക്ഷയ്‌ദേവ്. മരുമകള്‍: സൃഷ്ടിപ്രിയ.
(ഇരുവരും ഇന്ദിരാ ഗാന്ധി സെന്റര്‍ ഫോര്‍ അറ്റോമിക് റിസര്‍ച്ചില്‍ സയന്റിഫിക് ഓഫിസര്‍മാര്‍).

Related posts

Leave a Reply

Your email address will not be published. Required fields are marked *