Breaking News

ഗുരുദേവദര്‍ശനം ഉള്‍ക്കൊണ്ട് കൊണ്ട് ജീവിതത്തെ നവീകരിക്കുവാന്‍ കഴിയണം

ശിവഗിരി : ശ്രീനാരായണ ഗുരുദേവദര്‍ശനം ഉള്‍ക്കൊണ്ട് കൊണ്ട് ജീവിതത്തെ നവീകരിക്കുവാന്‍ ഏവര്‍ക്കും കഴിയണമെന്ന് മുഹമ്മ വിശ്വഗാജി മഠം സെക്രട്ടറി സ്വാമി അസ്പര്‍ശാനന്ദ അഭിപ്രായപ്പെട്ടു. ശിവഗിരി തീര്‍ത്ഥാടനകാലത്തിന്‍റെ ഭാഗമായുള്ള ശ്രീനാരായണ പ്രഭാഷണ പരമ്പരയില്‍ ഗുരുസ്മൃതിയില്‍ പ്രഭാഷണം നടത്തുക യായിരുന്നു സ്വാമി.
ഒരു വ്യക്തിയുടെ ജനനം മുതല്‍ മരണം വരെ എപ്രകാരം ജീവിതം നയിക്കണമെന്ന് ഗുരുദേവന്‍ ഉപദേശിച്ചിരുന്നു. ശ്രീനാരായണ ധര്‍മ്മം എന്നകൃതിയിലുടനീളം പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത് ഗുരുദേവ ദര്‍ശനാധി ഷ്ഠിത ജീവിതമാണെന്നും അസ്പര്‍ശാനന്ദ സ്വാമി തുടര്‍ന്ന് പറഞ്ഞു.

സ്വാമി അസംഗാനന്ദഗിരി അധ്യക്ഷത വഹിച്ചു. സ്വാമി സുരേശ്വരാനന്ദ, ആറ്റിങ്ങല്‍ കൃഷ്ണന്‍കുട്ടി, സതീഷന്‍ അത്തിക്കാട് തുടങ്ങിയവര്‍ പ്രസംഗിച്ചു. കല്ലമ്പലത്ത് നിന്നും ശിവഗിരിയിലേക്ക് നടത്തിയ മിനി മാരത്തോണ്‍ മത്സരവിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ അസംഗാനന്ദഗിരി സ്വാമി വിതരണം ചെയ്തു. ഇന്ന് (18-12-2023) 10 മണിക്ക് സ്വാമി പ്രബോധതീര്‍ത്ഥ ഗുരുസ്തവം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.

Related posts

Leave a Reply

Your email address will not be published. Required fields are marked *