Breaking News

കേരളത്തിനു അർഹതപെട്ട സാമ്പത്തിക വിഹിതം നൽകണം:കെ കെ ശൈലജ

അഞ്ചുതെങ്ങ്: കേരളത്തിനു അർഹതപെട്ട സാമ്പത്തിക വിഹിതം നൽകാതെ ബുദ്ധിമുട്ടിക്കുന്ന കേന്ദ്ര സർക്കാർ നയം തിരുത്തണമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ ടീച്ചർ എംഎൽഎ അഭിപ്രായപ്പെട്ടു.
കേരളത്തിലെ ജനങ്ങളിൽ നിന്നും പിരിക്കുന്ന നികുതിപ്പണമാണ് കേരളം ആവശ്യപ്പെടുന്നത്. അത് നൽകാനുള്ള ബാധ്യത കേന്ദ്രസർക്കാരിനുണ്ട് . കേരളത്തെ എത്രതന്നെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കാൻ ശ്രമിച്ചാലും വികസനവും പെൻഷനും അടക്കമുള്ള ക്ഷേമ പ്രവർത്തനങ്ങളും ഇടതുപക്ഷ സർക്കാർ തുടരുക തന്നെചെയ്യും. നവ കേരള സദസ് നാടിനാകെ മാതൃകയാണ്. നവ കേരള സദസ്സിനോട് അനുബന്ധിച്ച് സിപിഐഎം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി അഞ്ചുതെങ്ങിൽ സംഘടിപ്പിച്ച സ്നേഹ സന്ധ്യ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ കെ ശൈലജ ടീച്ചർ.
ചടങ്ങിൽ വച്ച് കേരള സർവകലാശാല യൂണിയൻ ചെയർമാൻ ആയി തിരഞ്ഞെടുക്കപ്പെട്ട വിജയ് വിമലി നെ സിപിഐ എം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റിക്ക് വേണ്ടി അനുമോദിച്ചു.
അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു ചടങ്ങിൽ അധ്യക്ഷത വഹിച്ചു . അഡ്വ. ഷൈലജ ബീഗം സി പയസ്, ആർ സരിത, ആർ ജെറാൾഡ്, ബിഎൻ സൈജുരാജ്, ജോസഫിൻ മാർട്ടിൻ,എസ്. പ്രവീൺചന്ദ്ര, സജി സുന്ദർ എന്നിവർ സംസാരിച്ചു.
ചടങ്ങിൽ അഞ്ചുതെങ്ങ് സുരേന്ദ്രൻ സ്വാഗതവും വിഷ്ണു മോഹൻ നന്ദിയും രേഖപ്പെടുത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *