

ആറ്റിങ്ങൽ: യൂണിയൻ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ എസ്എഫ്ഐ മുഴുവൻ സീറ്റിലും വിജയിച്ചു. നോമിനേഷൻ പ്രക്രിയ അവസാനിച്ചപ്പോൾ മൂന്ന് സീറ്റിൽ എതിരില്ലാതെയും ( വൈസ് ചെയർമാൻ, വൈസ് ചെയർമാൻ (ലേഡി), മാഗസിൻ എഡിറ്റർ) ഇലക്ഷൻ പ്രക്രിയകൾ അവസാനിച്ചപ്പോൾ മത്സരം നടന്ന നാല് സീറ്റുകളിലും കെഎസ്‌യുവിനെതിരെ എസ്എഫ്ഐ സ്ഥാനാർത്ഥികൾ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിക്കുകയായിരുന്നു. ആരോമൽ എസ്. ആർ (ചെയർമാൻ),അശ്വിൻ സുന്ദർ (വൈസ് ചെയർമാൻ), അനഘ മുരളി( വൈസ് ചെയർമാൻ (ലേഡി)),സംഗീത് (ജനറൽ സെക്രട്ടറി ),അർജുൻ എസ്. ആർ (ഇന്റർപോളി കൗൺസിലർ ),നിതിൻ ബാബു (മാഗസിൻ എഡിറ്റർ), അശ്വന്ത്( ആർട്സ് ക്ലബ് സെക്രട്ടറി )എന്നിവരാണ് വിജയിച്ചത്. എസ്എഫ്ഐക്ക് വോട്ട് ചെയ്ത വിദ്യാർത്ഥികൾക്ക് എസ്എഫ്ഐ ആറ്റിങ്ങിൽ ഏരിയ കമ്മിറ്റി നന്ദി പറഞ്ഞു