Breaking News

വര്‍ക്കലയില്‍ ഒരു കോവിഡ് മരണം കൂടി; ആകെ മരണം 9 ആയി

ഭാസ്‌ക്കരന്‍നായര്‍

വര്‍ക്കല: വര്‍ക്കല മുനിസിപ്പാലിറ്റി പരിധിയില്‍ ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വര്‍ക്കല പുന്നമൂട് പി.വി.സി സദനത്തില്‍ ഭാസ്‌ക്കരന്‍നായര്‍(87) ആണ് മരിച്ചത്. ഇന്ന് വെളുപ്പിന് മൂന്ന് മണിയോടെയായിരുന്നു മരണം. കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് പത്തുദിവസമായി പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
ഇദ്ദേഹത്തോടൊപ്പം താമസിക്കുന്ന മകളും 3 പേരക്കുട്ടികളുമാണ് താമസം. ഇവര്‍ക്ക് കോവിഡ് ഇല്ല. അതേസമയം, തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന ഇദ്ദേഹത്തിന്റെ മകന്‍ സതീഷ്‌ലാലിനും ഭാര്യയ്ക്കും 2 മക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരെല്ലാവരും കോവിഡ് മുക്തരായിട്ടുണ്ട്.
ഇതോടെ വര്‍ക്കല മുനിസിപ്പാലിറ്റി പരിധിയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 9 ആയി. ഇതില്‍ ഏഴ് പേരും മരിച്ചത് കോവിഡിന്റെ ആദ്യ ഘട്ടത്തിലാണ്. ഇന്നത്തേതുള്‍പ്പെടെയുള്ള 2 മരണങ്ങള്‍ കോവിഡിന്റെ രണ്ടാം തരംഗത്തിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
കോവിഡിന്റെ ആദ്യഘട്ടത്തില്‍ ഒരു വര്‍ഷത്തെ കാലയളവിലാണ് ഏഴ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെങ്കില്‍ രണ്ടാം തരംഗത്തില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിലാണ് 2 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നത് ആശങ്കയുളവാക്കുന്നതാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *