
വർക്കല : വർക്കലയിൽ വീടിന്റ്റെ താക്കോൽ കൈക്കലാക്കി മോഷണം നടത്തിയ കേസിൽ യുവദമ്പതികൾ അറസ്റ്റിൽ. വർക്കല ചിലക്കൂർ വലിയ പള്ളിക് സമീപം വട്ടവിള കടയിൽ വീട്ടിൽ ഹബീബുള്ളയുടെ മകൻ റിയാസിനെയും(29) ഭാര്യ പൂവത്തൂർ മഞ്ചവിളാകം കൊല്ലയിൽ ശ്രീവിലാസം വീട്ടിൽ ഗില്ഡ സരോജത്തിന്റെ മകൾ ആൻസി(24) എന്നിവരെയാണ് അയിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. ചവർകോട് സി .എച്.എം .എം കോളേജിന് സമീപമുള്ള വീട്ടിലാണ് ഇവർ മോഷണം നടത്തിയത് . വീട്ടിൽ നിന്ന് നാല് ലക്ഷത്തി തൊണ്ണൂറായിരം രൂപയും , മൂന്നുപവന്റെ സ്വർണ്ണാഭരണങ്ങളും , രണ്ടായിരം രൂപ മതിപ്പുള്ള ഒമാൻ റിയാലും മോഷണം പോയെന്നാണ് പരാതി . വീട്ടുടമസ്ഥനായ സുധീർ ഖാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ദമ്പതികൾ പോലീസിന്റെ പിടിയിലായത്. എക്സ്റ്റൻഷൻ സ്റ്റിക്കും, കാന്തവും ഉപയോഗിച്ച് പണി പൂർത്തിയാകാത്ത വീട്ടിനുള്ളിൽ നിന്നും രാത്രി താക്കോൽ കൂട്ടം കൈക്കലാക്കിയായിരുന്നു മോഷണം. വീട്ടിന്റെ പെയിന്റിംഗ് ജോലി നടക്കുന്നതിനാൽ ,ജോലിക്കാർക്ക് കൂലി കൊടുക്കുന്നതിനും മറ്റുമുള്ള കാശാണ് വീട്ടിൽ സൂക്ഷിച്ചിരുന്നതെന്നും, പണി പൂർത്തിയാ യിട്ടില്ലെങ്കിലും നല്ല അടച്ചുറപ്പുള്ള വീടായതിനാലാണ് പണവും ആഭരണങ്ങളും ഇവിടെ സൂക്ഷിച്ചതെന്നും പരാതിക്കാരൻ പറയുന്നു. മോഷണമുതലുകൾ പോലീസ് പ്രതികളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. പ്രതി റിയാസ് ഇവിടെ പെയിന്റിംഗ് ജോലി ചെയ്തുവെന്നും അങ്ങനെയാണ് വീടിനുള്ളിൽ പണം സൂക്ഷിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കിയതെന്നും അയിരൂർ പോലീസ് അറിയിച്ചു . ഇന്ന് മൂന്ന് മണിയോടെ പ്രതികളെ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കുമെന്നും പോലീസ് പറഞ്ഞു . വീടിന്റ്റെ താക്കോൽ കൈക്കലാക്കി വീട് തുറന്നു മോഷണം നടത്തിയതിനാൽ പ്രഥമ ദൃഷ്ട്ട്യ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല . തുടർന്ന് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് പ്രതികളെ അയിരൂർ പോലീസ് കുടുക്കിയത്. വർക്കല ഡി. വൈ.എസ്.പി.ബാബുക്കുട്ടൻ, അയിരൂർ എസ്.ഐ. രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ അയിരൂർ എ.എസ്.ഐ. ഇതിഹാസ് നായർ, സ്പെഷ്യൽ സിവിൽ പോലീസ് ഓഫിസർമാരായ തുളസി, സജീവ്, ബിന്ദു, ധന്യ എന്നിവരും ഉണ്ടായിരുന്നു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ …