Breaking News

വർക്കല നഗരസഭ പരിധിയിൽ ഒരു കോവിഡ് മരണം കൂടി;ആകെ മരണം 23

നവാസ്

വർക്കല: വർക്കല നഗരസഭ പരിധിയിൽ ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. ചെറുകുന്നം പുതുവൽവിള വീട്ടിൽ നവാസ് ( 42 ) ആണ് മരിച്ചത്. പതിനെട്ടു ദിവസമായി കോവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു നവാസ്. ഇന്ന് രാവിലെ 10.30 നാണ് നവാസിന്റെ മരണം സ്ഥിതീകരിച്ചത്. കേബിൾ ടിവി ഓപ്പറേറ്റർ ആണ് മരണമടഞ്ഞ നവാസ്. ഭാര്യയും മൂന്നു കുട്ടികളുമുണ്ട്. നവാസിന്റെ ഭാര്യയ്ക്കും കുട്ടികൾക്കും അമ്മയ്ക്കും കോവിഡ് സ്ഥിതീകരിച്ചിരുന്നു . എങ്കിലും അവരെല്ലാം കോവിഡിൽ നിന്ന് മുക്തരായിരുന്നു. ഖബറടക്കം കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് കൊണ്ട് ചെറുകുന്ന് മുസ്‌ലിം ജമാഅത്തിൽ.
ഇതോടെ വർക്കല നഗരസഭ പരിധിയിൽ ആകെ കോവിഡ് മരണങ്ങൾ 23 ആയി. ഇന്നലെ വരെയുള്ള ആകെ പോസിറ്റീവ് കേസുകൾ 1704 ആണ്. ഇതിൽ 356 എണ്ണം സജീവ കേസുകളാണ്. 283 പേർ വീടുകളിലും 52 പേർ സി എഫ് എൽ റ്റി സി യിലും 21 പേർ ആശുപത്രിയിലു ഒരാൾ ഡി.സി.സി യിലും ചികിത്സയിൽ കഴിയുന്നു. ക്വാറന്റീനിൽ കഴിയുന്നവരുടെ എണ്ണം 748 ആണ്. ഇന്നലെവരെ 10007 പേർ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *