Breaking News

ആറ്റിങ്ങൽ മദ്യ മോഷണം മുഖ്യപ്രതിയുൾപ്പടെ മൂന്നു പേർ കൂടി അറസ്റ്റിൽ

ആറ്റിങ്ങൽ: ആറ്റിങ്ങൽ ബിവറേജസ് ഗോഡൗണിൽനിന്ന് മദ്യം മോഷ്ടിച്ച കേസിൽ മുഖ്യസൂത്രധാരൻ അടക്കം മൂന്നു പേർ കൂടി അറസ്റ്റിൽ. വർക്കല സുമ വിലാസത്തിൽ മെബിൻ(23) മൂങ്ങോട് എവർഗ്രീൻ ഹൗസിൽ നിഖിൽ (21) ചിറയിൻകീഴ് ആനത്തലവട്ടം ജിബിൻ നിവാസിൽ ജിബിൻ(29) എന്നിവരാണ് ഇന്ന് അറസ്റ്റിലായത്. വർക്കല പുത്തൻചന്ത സ്വദേശി രജിൻ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. ഇതോടെ ആറ്റിങ്ങൽ മദ്യ മോഷണക്കേസിൽ 4 പ്രതികളെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്. മെബിനാണ് കേസിലെ മുഖ്യ പ്രതി. ബിവറേജസ് ഗോഡൗണിൽ നിന്നും മോഷ്ടിക്കാൻ ഉള്ള പദ്ധതി തയ്യാറാക്കിയതും, ആസൂത്രണം നടത്തിയതും ഇയാളാണ് .ശംഖുമുഖത്ത് നിന്നാണ് ഇയാളെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത് . മോഷണത്തിൽ നേരിട്ട് പങ്കെടുത്ത എട്ടു പ്രതികാളാണുള്ളതെന്ന് പോലീസ് പറഞ്ഞു. ജിതിൻ , മെൽബിൻ എന്നിവരെയാണ് ഡ്യൂട്ടി ഉള്ളത്. പ്രതികളെ പിടികൂടാൻ ഉണ…
ബിവറേജസ് ഗോഡൗണിൽനിന്ന് മോഷ്ടിച്ച മദ്യം കാറിൽ കടത്തവേ വർക്കല മൂങ്ങോട് വച്ച് എക്സൈസ് സംഘം പിടികൂടി. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ആറ്റിങ്ങൽ ബിവറേജസ് ഗോഡൗണിൽനിന്ന് മദ്യം കവർച്ച നടത്തിയ സംഭവം വെളിച്ചത്തുവന്നത് പല ദിവസങ്ങളിൽ ആയിട്ടാണ് പ്രതികൾ ബിവറേജസ് ഗോഡൗണിൽ നിന്ന് മദ്യം മോഷ്ടിച്ച് കടത്തിയത് . മൂന്നു കാറുകളും ബൈക്കുകളും ആണ് പ്രതികൾ മദ്യം കടത്താൻ ഉപയോഗിച്ചത്. ഗോഡൗണിന്റെ പിന്നിലെ മരത്തിൽ കയറി ഷീറ്റ് പൊളിച്ചാണ് പ്രതികൾ ഗോഡൗണിന്റെ അകത്തുകടന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *