
വർക്കല: കോവിഡ് കാലത്തെ പ്രതിസന്ധികളിൽ കൈത്താങ്ങായി കുട്ടി പോലീസും രംഗത്ത്. ഒരു വയറൂട്ടാം, വിശപ്പകറ്റാം പദ്ധതിയുടെ ഭാഗമായി പൊതിച്ചോറ് വിതരണം ചെയ്തു കൊണ്ടാണ് വർക്കല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയായത്. വർക്കല ശിവഗിരിയിലെ സി. എഫ്.എൻ. ടി സിയിൽ ചികിത്സയിലുള്ള 90 കോവിഡ് ബാധിതർക്കും അവിടെയുള്ള ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്കും ആണ് സ്റ്റുഡന്റസ് പോലീസ് പൊതിച്ചോർ വിതരണം നടത്തിയത്.
വർക്കല മുനിസിപ്പൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിതിൻ.എസ്. നായർ, കൗൺസിലർമാരായ അനു, സലിം, എസ്.പി. സി അധ്യാപികമാരായ ജിസ, സബീന, എസ്.പി. സി പരിശീലകനും വർക്കല പോലീസ് സ്റ്റേഷൻ പി.ആർ. ഒ യുമായ ജയപ്രസാദ്, ഉണ്ണികൃഷ്ണൻ, അശോക് കുമാർ,എസ്. പി. സി കേഡറ്റുകൾ രക്ഷാകർത്താക്കൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.