Breaking News

ഒന്നര വയസുള്ള കുട്ടിയുടെ ബ്രേസ് ലെറ്റ്‌ മോഷ്ടിച്ച പ്രതി അറസ്റ്റിൽ

കടക്കാവൂർ: നിലയ്ക്കാമുക്കിൽ പാറയടി അപ്പൂപ്പൻ നടയ്ക്ക് സമീപം വൃന്ദാവനത്തിൽ അശ്വതിയുടെ ഒന്നര വയസുള്ള കുട്ടിയുടെ ബ്രേസ് ലെറ്റ്‌ മോഷ്ടിച്ച കേസിൽ വെട്ടൂർ വലയന്റകുഴി പുത്തൻ വീട്ടിൽ രജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. വരാന്തയിൽ ഇരുന്ന കുട്ടിയുടെ കൈയിൽ കിടന്ന 5 ഗ്രാം തൂക്കം വരുന്ന സ്വർണം ആണ് പ്രതി കൈക്കലാക്കിയത്.

അശ്വതിയുടെ വീട്ടിൽ ജോലിക്കെത്തുകയും വെള്ളം ചോദിച്ചപ്പോൾ വീട്ടുകാർ വെള്ളം എടുക്കാൻ പോയ സമയത്താണ് പ്രതി തന്ത്രപരമായി സ്വർണം തട്ടിയെടുത്തത്. ആറ്റിങ്ങലിനടുത്തുള്ള ജുവലറിയിൽ പ്രതി സ്വർണം വിൽക്കുകയും കാശുമായി ഒളിവിൽ പോകുകയും ചെയ്തു. വർക്കല പോലീസ് സ്റ്റേഷനിലും നിലവിൽ കേസുകളുള്ള പ്രതിയെ, മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വെട്ടൂരിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്.ഐ മാരായ ദീപു, നസീമുദീൻ, എ.എസ്.ഐ മാരായ ശ്രീകുമാർ, രാജീവ്‌, എസ്.സി. പി. ഒ ജിജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *