Breaking News

കല്ലമ്പലത്ത് കള്ളനോട്ടു ശേഖരം പിടികൂടി

കല്ലമ്പലം: കള്ളനോട്ടും പ്രിന്ററുമായി രണ്ടുപേർ പിടിയിലായി. കാരവാരം വില്ലേജിൽ ആഴാംകോണം മുല്ലമംഗലം മേലേവിള പുത്തൻ വീട്ടിൽ അശോക്‌ കുമാർ (36) ആറ്റിങ്ങൽ വില്ലേജ് കൊല്ലമ്പുഴ ദേശത്ത് പാലസ് റോഡിൽ വിജയാ ഭവനിൽ ശ്രീവിജിത്ത് (33) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്നും വ്യാജ ഇന്ത്യൻ കറൻസികളും വ്യാജനോട്ട് പ്രിന്റ് ചെയ്യുന്നതിനുള്ള പ്രിന്ററും പേപ്പറും കൂടാതെ 44500 രൂപയുടെ ഇന്ത്യൻ കറൻസികളും കണ്ടെടുത്തു. തിരുവനന്തപുരം റൂറൽ എസ്പി ഡോ.ദിവ്യ ഗോപിനാഥ് ഐ പി എസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വർക്കല ഡി വൈ എസ് പി നിയാസ്.പി, ചന്ദ്രശേഖരൻ, അനിൽകുമാർ, വിജയകുമാർ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ശ്രീകുമാർ, സുനിൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സുലാൽ, ഹരിമോൻ, ബിജു, സിവിൽ പൊലീസ് ഓഫീസർ അജിൽ, ആകാശ്, സുബിൻ ദേവ്, അഖിൽ, യാസിർ എന്നവർ ചേർന്ന് നടത്തിയ പരിശോധനയിൽ ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികൾക്ക് അന്തർസംസ്ഥാന കള്ളനോട്ട് വിതരണ സംഘങ്ങളുമായി ബന്ധമുണ്ടോ എന്നും പ്രതികൾക്ക് കള്ളനോട്ട് അച്ചടിച്ച് വിതരണം ചെയ്യുന്നതിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷിച്ചു വരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *