

വര്‍ക്കല: ചെമ്മരുതി പഞ്ചായത്തില്‍ അതിദാരിദ്ര്യ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഐഡന്‍ഡിറ്റി കാര്‍ഡ് വിതരണം ചെയ്തു. അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റുന്ന പദ്ധതിയുടെ ഭാഗമായാണ് ഐഡന്‍ഡിറ്റി കാര്‍ഡ് വിതരണം ചെയ്തത്. കാര്‍ഡ് വിതരണോദ്ഘാടനം ഒന്‍പതാം വാര്‍ഡില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക ബിറില്‍ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ ജി.എസ്.സുനില്‍ അദ്ധ്യക്ഷനായിരുന്നു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അനില്‍കുമാര്‍, അസിസ്റ്റന്‍ഡ് സെക്രട്ടറി കിരണ്‍ ചന്ദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ചെമ്മരുതി ഗ്രാമപഞ്ചായത്തില്‍ 99 കുടുംബങ്ങളാണ് ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. അതിദരിദ്രര്‍ പട്ടികയില്‍ ഉള്‍പ്പെട്ട കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പഠനോപകരണങ്ങളും നല്‍കിക്കഴിഞ്ഞു. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കിടപ്പ് രോഗികള്‍ക്കും അസുഖബാധിതര്‍ക്കും സൗജന്യമായി ഭക്ഷണം നല്‍കിവരുന്നു. അതിദരിദ്രര്‍ പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ ദാരിദ്ര്യം ഇല്ലാതാക്കി അവരേയും സമൂഹത്തിന്റെ മുകള്‍തട്ടില്‍ എത്തിക്കുന്നതിനുവേണ്ട വിവിധ പദ്ധതികള്‍ പഞ്ചായത്ത് ആസൂത്രണം ചെയ്തിട്ടുണ്ട്.

