Breaking News

മയക്കുമരുന്ന് കച്ചവടം: തിരുവനന്തപുരത്ത് യുവാവ് അറസ്റ്റില്‍; എം.ഡി.എം.എ പിടിച്ചെടുത്തു

അല്‍ അമീന്‍

തിരുവനന്തപുരം: മയക്കുമരുന്ന് കച്ചവടം നടത്തിയ യുവാവ് തിരുവനന്തപുരത്ത് അറസ്റ്റില്‍. തിരുവനന്തപുരം കൊച്ചുവേളി ബാലനഗര്‍ നിവാസി അല്‍ അമീന്‍(27) ആണ് അറസ്റ്റിലായത്. എക്‌സൈസ് വകുപ്പാണ് പ്രതിയെ പിടികൂടിയത്. 12.06 ഗ്രാം എം.ഡി.എം.എയും ഇയാളില്‍നിന്ന് കണ്ടെടുത്തു. എക്‌സൈസ് എന്‍ഫോഴ്‌സ്മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് എക്‌സൈസ് ഷാഡോ ടീമിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

തൊട്ടുമുക്കിലെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചുകൊണ്ട് മയക്കുമരുന്ന് കച്ചവടം നടത്തിവരികയായിരുന്നു പ്രതി. വന്‍ തോതില്‍ ഈ പരിസരത്ത് മയക്കുമരുന്ന് കച്ചവടം നടത്തിവന്ന ഇയാള്‍ തിരുവനന്തപുരം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ ഷാഡോ ടീമിന്റെ നിരീക്ഷണത്തിലായിരുന്നു. ഇയാള്‍ നേരിട്ട് ബാംഗ്ലൂരിലെ മടിവാളയിലെത്തി മയക്കുമരുന്ന് വാങ്ങി തിരുവനന്തപുരത്തിന്റെ പ്രാന്തപ്രേദേശത്ത് മയക്കുമരുന്ന് കച്ചവടം നടത്തിവരികയായിരുന്നു.

രാത്രി 12 മണിക്ക് ശേഷമാണ് ഇയാള്‍ ഇയാള്‍ ഇത്തരത്തില്‍ കച്ചവടം നടത്തിവരുന്നത്. ഓണക്കാലമായതിനാല്‍ സദാസമയം തിരുവനന്തപുരം എക്‌സൈസ് എന്‍ഫോസ്മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് എക്‌സൈസ് ഷാഡോ ടീം ജില്ലയിലുടനീളം പരിശോധന ശക്തതമാക്കിയിട്ടുണ്ട്.

പെട്രോളിംഗ് പാര്‍ട്ടിയില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി.എല്‍.ഷിബുവിനോടൊപ്പം പ്രിവെന്റ്റീവ് ഓഫീസര്‍ സന്തോഷ്‌കുമാര്‍.എം, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുരേഷ്ബാബു, നന്ദകുമാര്‍.എം, പ്രബോധ് എം.വി, അക്ഷയ് സുരേഷ്, ഷമീര്‍.എ.ആര്‍, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ മഞ്ജുഷ.ജെ, ഡ്രൈവര്‍ അനില്‍കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *