
തിരുവനന്തപുരം: എ.കെ.ശശീന്ദ്രന്-മാണി.സി.കാപ്പന് ചര്‍ച്ച എങ്ങുമെത്താതായതോടെ പാല സീറ്റുമായി ബന്ധപ്പെട്ട് എന്‍സിപി പ്രതിസന്ധിയില്‍. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ആണ് ഇരുവരും ചര്‍ച്ച നടത്തിയത്. പാലാ സീറ്റില്‍ വീട്ടുവീഴ്ചയില്ലെന്ന് മാണി സി. കാപ്പന് ആവര്‍ത്തിച്ചു. അതേസമയം, ഇടതുമുന്നണി വിടില്ലെന്ന് ശശീന്ദ്രനും നിലപാടെടുത്തു.
പാലാ സീറ്റില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് ടി.പി. പീതാംബരന് പക്ഷം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വഴിയേ പോകുന്നവര്‍ക്ക് സീറ്റ് വിട്ടുകൊടുക്കാനാവില്ല. അവകാശവാദം ഉയര്‍ന്നപ്പോള്‍ സിപിഎം നിലപാട് വ്യക്തമാക്കണമായിരുന്നുവെന്നും പീതാംബരന് പറഞ്ഞു.