

കൊല്ലം: കൊട്ടാരക്കരയില്‍ അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍. ഒറീസ്സ സ്വദേശി അഭയ ബറോ(30)യെയാണ് കൊട്ടാരക്കര അര്‍ബന്‍ ബാങ്കിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയില്‍ നിന്നും രക്തം വാര്‍ന്ന നിലയിലാണ് റോഡരികില്‍ മൃതദേഹം കണ്ടത്. അസ്വഭാവിക മരണത്തിന് കൊട്ടാരക്കര പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാവു എന്ന് പൊലീസ് വ്യക്തമാക്കി.


