

കോട്ടയം: പുതുപ്പള്ളിയിലും സമദൂര സിദ്ധാന്തം തന്നെയാണ് എന്‍എസ്.എസ് നയമെന്നും ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. എന്‍.എസ്.എസ് പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

‘ചരിത്രത്തില്‍ ആദ്യമായി എന്‍.എസ്.എസ് സമദൂര സിദ്ധാന്തം ഉപേക്ഷിച്ചുവെന്നും ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചെന്നുമുള്ള വാര്‍ത്ത അടിസ്ഥാന രഹിതമാണ്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലും രാഷ്ട്രീയമായി സമദൂര നിലപാട് തന്നെയാണ് എന്‍.എസ്.എസിനുള്ളത്. എന്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് അവരുടേതായ രാഷ്ട്രീയത്തില്‍ വിശ്വസിക്കാനും വോട്ടു ചെയ്യാനും അവകാശമുണ്ട്. അതുകൊണ്ട് എന്‍.എസ്.എസ് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് പിന്തുണ നല്‍കി എന്ന് അര്‍ഥമില്ല’-ജി.സുകുമാരന്‍ നായര്‍ വ്യക്തമാക്കി.


