Breaking News

ശാന്തിക്കാരന്റെ വേഷത്തിൽ കുപ്രസിദ്ധ മോഷ്ടാവ്; ക്ഷേത്രത്തിൽ സ്വർണമാല മോഷണം

ചിറയിൻകീഴ്: ക്ഷേത്രങ്ങളിൽ ശാന്തിയായി ജോലിയിൽ കയറി ഭാരവാഹികളുടെ വിശ്വാസം നേടിയ ശേഷം ക്ഷേത്രമുതലുകൾ കവർന്നെടുക്കുന്നത് പതിവാക്കിയ കുപ്രസിദ്ധ മോഷ്ടാവിനെ ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തു.

തൃശ്ശൂർ കണിമംഗലം ദേശത്ത് അയ്യപ്പൻകാവ് റോഡിൽ മാടപ്പറമ്പ് മഠം വീട്ടിൽ വാസുദേവൻ (58) ആണ് അറസ്റ്റിലായത്.

ആനത്തലവട്ടം പുട്ടുകട ജംഗ്ഷന് സമീപത്തെ ഭഗവതി ക്ഷേത്രത്തിൽ ശാന്തിക്കാരനായി ജോലി ചെയ്യുന്നതിനിടെ വിഗ്രഹത്തിൽ ചാർത്താനായി സൂക്ഷിച്ചിരുന്ന അരപ്പവൻ വീതം തൂക്കമുള്ള രണ്ട് സ്വർണമാലകൾ മോഷ്ടിച്ചെന്നാണ് കേസ്.

മോഷ്ടിച്ച മാലകൾ ധനകാര്യ സ്ഥാപനങ്ങളിൽ പണയപ്പെടുത്തി പണം കൈക്കലാക്കിയ ശേഷം ഇയാൾ കടന്നുകളയുകയായിരുന്നു.
തുടർന്ന് മറ്റൊരു ക്ഷേത്രത്തിൽ ശാന്തിയായി ജോലിയിൽ പ്രവേശിക്കാനുള്ള ശ്രമത്തിനിടെയാണ് വാസുദേവൻ പിടിയിലായത്.

ഇയാൾക്കെതിരെ അമ്പലപ്പുഴ, ചാലക്കുടി പോലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ എസ്.ഐ. ശ്രീകുമാർ, എ.എസ്.ഐ. നാസർ ജി, എസ്.സി.പി.ഒ. രാംനാഥ്, സി.പി.ഒമാരായ നാദിർഷ, ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *